Monday, January 24, 2022
spot_img
HomeMain Storyഇന്ത്യന്‍ വംശജ ഉസ്‌റ സിയ ടിബത്ത് വിഷയങ്ങളിലെ സ്‌പെഷല്‍ കോര്‍ഡിനേറ്റര്‍

ഇന്ത്യന്‍ വംശജ ഉസ്‌റ സിയ ടിബത്ത് വിഷയങ്ങളിലെ സ്‌പെഷല്‍ കോര്‍ഡിനേറ്റര്‍

വാഷിങ്ടണ്‍: ടിബത്ത് വിഷയങ്ങളിലെ സ്‌പെഷല്‍ കോകോര്‍ഡിനേറ്റര്‍ഇന്ത്യന്‍ വംശജയായ നയതന്ത്ര പ്രതിനിധി ഉസ്‌റ സിയയെ നിയമിച്ച് അമേരിക്ക.

ചൈന കൈയടക്കിവെച്ച തിബത്തിലെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ പൈതൃകം സംരക്ഷിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കുകയെന്ന ചുമതലയുമായാണ് നിലവിലെ സ്‌റ്റേറ്റ് അണ്ടര്‍ സെക്രട്ടറി ഉസ്‌റ സിയയെ നിയമിച്ചത്.

എന്നാല്‍, തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അമേരിക്കക്ക് അവകാശമില്ലെന്നും അതിനാല്‍ നിയമനം അംഗീകരിക്കില്ലെന്നും ചൈന പ്രതികരിച്ചു. നിലവില്‍ യു.എസ് സ്‌റ്റേറ്റ് വിഭാഗത്തില്‍ ജനാധിപത്യ, മനുഷ്യാവകാശകാര്യ അണ്ടര്‍ സെക്രട്ടറിയാണ് സിയ. ഇവരുടെ നിയമനത്തെ ചില മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.

1950ല്‍ ചൈനീസ് സേന കടന്നുകയറിയ തിബത്ത് അതിനുശേഷം പൂര്‍ണമായി ചൈനീസ് നിയന്ത്രണത്തിലാണ്. തിബത്ത് കോഓഡിനേറ്ററുടെ ചുമതല വഹിക്കുന്നതിനൊപ്പം നേരത്തേയുള്ള പദവികളിലും സിയ തുടരും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments