Wednesday, January 19, 2022
spot_img
HomeMain Storyമ്യാന്മറിലെ ഖനിയില്‍ മണ്ണിടിച്ചില്‍: നൂറിലേറെ പേരെ കാണാതായി

മ്യാന്മറിലെ ഖനിയില്‍ മണ്ണിടിച്ചില്‍: നൂറിലേറെ പേരെ കാണാതായി

യാംഗോന്‍: വടക്കന്‍ മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നൂറിലേറെ പേരെകാണാതാവുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ച നാലിന് ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന കച്ചിന്‍ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായി ഖനിയുടെ സമീപത്തെ തടാകത്തിലും തിരച്ചില്‍ നടക്കുന്നുണ്ട്. പരിക്കേറ്റ 25 പേര്‍ ചികിത്സയിലാണ്.

ആഭരണങ്ങളില്‍ പതിക്കുന്ന രത്‌നക്കല്ലുകളുടെ കേന്ദ്രമായ മ്യാന്മറില്‍ അനധികൃത ഖനനം വ്യാപകമാണ്. കാണാതായവരില്‍ ഏറെയും അനധികൃത ഖനികളിലെ തൊഴിലാളികളാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments