Monday, January 24, 2022
spot_img
HomeMain Storyസഭാ അധികൃതര്‍ വിനയം കൈവിടരുതെന്ന് മാര്‍പാപ്പ

സഭാ അധികൃതര്‍ വിനയം കൈവിടരുതെന്ന് മാര്‍പാപ്പ

റോം: വിനയശീലം കൈവിടരുതെന്ന് വത്തിക്കാന്‍ കര്‍ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. മറ്റുള്ളവരെ മറന്ന് സ്വന്തം കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ആത്മീയതയെ നശിപ്പിക്കുമെന്നും സഭയുടെ ദൗത്യത്തെ കളങ്കപ്പെടുത്തുമെന്നും മാര്‍പാപ്പ ഓര്‍മപ്പെടുത്തി. കഴിഞ്ഞ ക്രിസ്മസ് സന്ദേശങ്ങളിലെ പോലെ കത്തോലിക്ക അധികൃതരുടെ ധാര്‍മികവും വ്യക്തിപരവുമായുള്ള വീഴ്ചകളെ കുറിച്ചാണ് ഇക്കുറിയും അദ്ദേഹം സംസാരിച്ചത്.

കഴിഞ്ഞകാലങ്ങളെ കുറിച്ച് മാത്രമല്ല, ഭാവിയെ കുറിച്ചുകൂടി ആശങ്കപ്പെടുന്നവരാകും വിനയാന്വിതര്‍. എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന് അവര്‍ക്ക് വ്യക്തതയുണ്ടാകും. കടന്നുപോകുന്ന വഴികളെയും പ്രകാശിപ്പിക്കും. ഭൂതകാലത്തെ നന്ദിയോടെ സ്മരിക്കും. ഭാവിയില്‍ കൃത്യമായി നടക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് തീര്‍ച്ചയുണ്ടാകും.

അവരുടെ നിയന്ത്രണത്തിലല്ലാത്തതിനെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യും -മാര്‍പാപ്പ പറഞ്ഞു. അഹങ്കാരികള്‍ മറ്റുള്ളവരെക്കാള്‍ ത!!െന്റ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ വിലകല്‍പിക്കുക. അതി!!െന്റ ഫലമായി ചെയ്തുകൂട്ടിയ പാപങ്ങളെ കുറിച്ചോ തിരിച്ചറിവുണ്ടാകില്ല. അതിനാല്‍ അതെകുറിച്ച് പശ്ചാത്തപിക്കാനും ഇടവരില്ല. ദൈവത്തോടുള്ള കാപട്യമാണിത്. സഭയുമായി ബന്ധംപുലര്‍ത്തുന്നവര്‍ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും പോപ് ആഹ്വാനം ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments