Thursday, April 25, 2024

HomeMain Storyകാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഫോണ്‍ സന്ദേശം. കോളേജ് വിദ്യാര്‍ത്ഥിനിക്ക് ശിക്ഷ വിധിച്ചു

കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഫോണ്‍ സന്ദേശം. കോളേജ് വിദ്യാര്‍ത്ഥിനിക്ക് ശിക്ഷ വിധിച്ചു

spot_img
spot_img

പി.പി.ചെറിയാന്‍

ബോസ്റ്റണ്‍: തുടര്‍ച്ചയായി ഫോണ്‍ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് മുപ്പതുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു. തടവുശിക്ഷ തല്‍ക്കാലം നടപ്പാക്കേണ്ടെന്നും, പത്തുവര്‍ഷത്തെ പ്രൊസേഷന്‍ അനുവദിച്ചു പ്രതിയെ നിരീക്ഷിക്കണമെന്നും കോടതി വിധിച്ചു.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ബോസ്റ്റണ്‍ കോളേജ് മുന്‍വിദ്യാര്‍ത്ഥിനിയായ ഇന്‍യംഗ് യുവിനെ(23) സഫ്‌ലോക്ക് സുപ്പീരിയര്‍ കോടതി ജഡ്ജ് റോബര്‍ട്ട് യുല്‍മാന്‍ ശിക്ഷിച്ചതെന്ന് ഡിസ്ട്രി്ക്റ്റ് അറ്റോര്‍ണി ഓഫീസ് ഡിസംബര്‍ 23 വ്യാഴാഴ്ച അറിയിച്ചു. 7500 ഫോണ്‍ സന്ദേശങ്ങള്‍ ഇരുവരും കൈമാറിയതില്‍ 47000 ഇന്‍യംഗിന്റേതായിരുന്നു.

ബോസ്റ്റണ്‍ കോളേജ് വിദ്യാര്‍ത്ഥി അലക്‌സാണ്ടര്‍ അര്‍ട്ടുല(22)യുമായി ഇന്‍യംഗ് സ്‌നേഹബന്ധം സ്ഥാപിച്ച് 18 മാസത്തിനുള്ളില്‍ 47000 ടെകസ്റ്റ് മെസേജുകളാണ് ഇന്‍യംഗ് ആര്‍ട്ടുലക്ക് അയച്ചത്. ഇവരുടെ ബന്ധം വഷളായതിനെ തുടര്‍ന്ന് കാമുകനോട് ‘നീ മരിക്കണം’ എന്ന സന്ദേശം പലതവണയാണ് കാമുകി അയച്ചത്. ഒടുവില്‍ മനസ്സ് നൊന്ത് ആര്‍ട്ടുല 2019 മെയ് 20ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബോസ്റ്റണ്‍ കോളേജില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട ദിവസമാണ് കാമുകന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഗ്രാജുവേഷനില്‍ പങ്കെടുക്കുന്നതിന് കുടുംബാംഗങ്ങള്‍ കോളേജില്‍ എത്തിയ ദിവസം നടന്ന ആത്മഹത്യ എല്ലാവരേയും മാനസികമായി തളര്‍ത്തിയിരുന്നു.
ആത്മഹത്യക്ക് മുമ്പ് ആര്‍ട്ടുല ഇന്‍യംഗിന് ടെക്സ്റ്റ് മെസേജ് അയച്ചത്. ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നതായിരുന്നു.

പ്രതികുറ്റം സമ്മതിക്കുകയും, തുടര്‍ന്ന് ആര്‍ട്ടുലയെ വെര്‍ബലി, ഫിസിക്കലി, സൈക്കോളജിക്കലി പീഡിപ്പിച്ചതായി കോടതി കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments