Saturday, April 20, 2024

HomeMain Storyജീവനക്കാര്‍ക്കിടയില്‍ ഒമിക്രോണ്‍; ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

ജീവനക്കാര്‍ക്കിടയില്‍ ഒമിക്രോണ്‍; ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

spot_img
spot_img

ന്യൂയോര്‍ക്ക്: ക്രിസ്മസ് വാരാന്ത്യത്തില്‍ ഒമിക്രോണ്‍ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളൈറ്റ് അവയര്‍ ഡോട്ട്‌കോമിന്റെ കണക്കനുസരിച്ച് പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവില്‍ പോലും 2500 ലധികം വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ആഘോഷദിവസങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കാനുള്ള സ്ഥാപനങ്ങളുടെ തീരുമാനവും 10,000 ലധികം വിമാനങ്ങള്‍ വൈകിയെത്തിയതും അവധിക്കാല യാത്രക്കാര്‍ക്കിടയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനജീവനക്കാരുടെ ക്ഷാമമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് പ്രകാരം റദ്ദാക്കിയ വിമാനങ്ങളുടെ നാലിലൊന്നും അമേരിക്കകത്തും പുറത്തുമുള്ള വിമാനങ്ങളാണ്. അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സും ഡെല്‍റ്റ എയര്‍ലൈന്‍സും ജീവനക്കാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച മാത്രം 300 ലേറെ വിമാനങ്ങള്‍ റദ്ദാക്കി.

ജീവനക്കാര്‍ക്കിടയില്‍ രോഗം വ്യാപിച്ചതും ക്വാറന്റീനില്‍ ആയതുമാണ് വിമാന റദ്ദാക്കലിന് കാരണമായി ബ്രിട്ടനും പറയുന്നത്. പൈലറ്റുമാര്‍ക്കിടയില്‍ രോഗം വ്യാപിച്ചതിനാല്‍ ക്രിസ്മസ് അവധിക്കാലത്ത് ഷെഡ്യൂള്‍ ചെയ്തിരുന്ന നിരവധി അറ്റ്‌ലാന്റിക് ഫ്‌ലൈറ്റുകള്‍ റദ്ദാക്കുന്നതായി ജര്‍മ്മന്‍ എയര്‍ലൈനര്‍ ലുഫ്താന്‍സ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരില്‍ ഭൂരിഭാഗത്തിനും രോഗം ബാധിച്ച് ക്വാറന്റീനില്‍ പോകേണ്ടിവന്നിട്ടുണ്ടെന്ന് ആസ്ട്രേലിയന്‍ വിമാന സര്‍വീസായ ജെറ്റ്സ്റ്റാര്‍ അഭിപ്രായപ്പെട്ടു. ഇത് അവസാന നിമിഷ വിമാന റദ്ദാക്കലിനും കാലതാമസത്തിനുമിടയാക്കിയിട്ടുണ്ട്.

ബെത്ലഹേം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്കും ബോസ്റ്റണിലേക്കുമുള്ള പള്ളികളിലേക്ക് പോകാനുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ കാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങള്‍ കുറഞ്ഞു.

കര്‍ശന കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിച്ചാണ് ഇപ്രാവശ്യവും ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയത്. ജര്‍മ്മനിയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ചവരേ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിച്ചുള്ളു. 1200 പേര്‍ക്ക് കയറാവുന്ന ഫ്രാങ്ക്ഫര്‍ട്ട് പള്ളിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത 137 പേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ബെല്‍ജിയന്‍ നഗരമായ ആന്റ് വെര്‍പ്പില്‍ സാംസ്‌കാരിക വേദികള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് ആളുകള്‍ ജനാലകളില്‍ ക്രിസ്മസ് മരങ്ങള്‍ തലകീഴായി തൂക്കി പ്രതിഷേധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments