Friday, January 21, 2022
spot_img
HomeNewsIndia15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി മോദി

15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ജനുവരി മൂന്നു മുതല്‍ 15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 10 മുതല്‍ മുന്‍നിര പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസും നല്‍കും.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാന്‍ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. കുട്ടികള്‍ക്കായി 90,000 കിടക്കകള്‍ തയാറാണെന്നും ആവശ്യത്തിന് വാക്‌സിന്‍ കരുതല്‍ ശേഖരമുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്ത് 18 ലക്ഷം ഐസലേഷന്‍ കിടക്കകളുണ്ട്. 90 ലക്ഷം ഐ.സി.യു, നോണ്‍ ഐ.സി.യു കിടക്കകള്‍ ലഭ്യമാണ്. രാജ്യത്തെ 90 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകള്‍ രാജ്യത്തുണ്ടെന്നും മോദി വ്യക്തമാക്കി. നേരത്തെ, ഭാരത് ബയോടെകിന്റെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി നല്‍കിയിരുന്നു.

12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ, കുട്ടികളില്‍ ഉപയോഗിക്കാനായി സൈഡസ് കാഡിലയുടെ സൈകോവ് -ഡിക്ക് ഡി.സി.ജി.ഐ അനുമതി നല്‍കിയിരുന്നു. സൈകോവ് -ഡി മൂന്നു ഡോസാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments