Monday, January 24, 2022
spot_img
HomeMain Storyകാണ്‍പൂരില്‍ 257 കോടിയുടെ കള്ളപ്പണ വേട്ട; വ്യവസായി അറസ്റ്റില്‍

കാണ്‍പൂരില്‍ 257 കോടിയുടെ കള്ളപ്പണ വേട്ട; വ്യവസായി അറസ്റ്റില്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 257 കോടിയുടെ കള്ളപ്പണ വേട്ടക്ക് പിന്നാലെ വ്യവസായി പീയുഷ് ജെയിന്‍ അറസ്റ്റില്‍. സി.ജി.എസ്.ടി നിയമം 69ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ജി.എസ്.ടി ഇന്റലിജന്‍സ് പീയുഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടത്തിയ റെയ്ഡിലാണ് നികുതി അടക്കാത്ത കോടിക്കണക്കിന് രൂപ ഇയാളുടെ വീട്ടില്‍നിന്നും ഓഫിസില്‍നിന്നുമായി കണ്ടെത്തിയത്. കാണ്‍പൂര്‍, കനൗജ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ ജെയിനിന്റ കാണ്‍പൂരിലെ വീട്ടില്‍നിന്ന് 150 രൂപ പ്ലാസ്റ്റില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെടുത്തു. ഇതുകൂടാതെ സ്വര്‍ണം, വെള്ളി തുടങ്ങിയവയും കണ്ടെടുത്തിരുന്നു. ഇതോടെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള 257കോടിയുടെ പണവും സ്വര്‍ണവും മറ്റുമാണ് കണ്ടെത്തിയത്.

ജെയിനിന്റെ വീട്ടിലെ അലമാരയില്‍ നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 36 മണിക്കൂര്‍ നീണ്ടുനിന്നു റെയ്ഡ്. നോട്ടെണ്ണല്‍ മെഷീന്‍ ഉപയോഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്. കണ്ടെയ്‌നര്‍ ലോറിയിലാക്കി പണം ബാങ്കിലേക്ക് മാറ്റി. ഷെല്‍ കമ്പനികള്‍ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ജെയിനിന്റെ ഉടമസ്ഥതയില്‍ 40ഓളം കമ്പനികളുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ജെയിനെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി തള്ളി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments