Friday, April 19, 2024

HomeMain Storyയുഎസില്‍ ഗാന്ധി മ്യൂസിയത്തിന് 3.56 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

യുഎസില്‍ ഗാന്ധി മ്യൂസിയത്തിന് 3.56 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: യുഎസില്‍ സ്ഥാപിക്കുന്ന ആദ്യ ഗാന്ധി മ്യൂസിയമായ ‘ദി ഇറ്റേണല്‍ ഗാന്ധി മ്യൂസിയം ഹൂസ്റ്റണി’നു (ഇജിഎംഎച്ച്) 475,000 ഡോളര്‍ (ഏകദേശം 3.56 കോടി രൂപ) ധനസഹായം ലഭിച്ചു. ടെക്‌സസിലെ ഫോര്‍ട് ബെന്‍ഡ് കൗണ്ടിയാണു തുക അനുവദിച്ചത്.

ഈ വര്‍ഷം ജൂലൈ മൂന്നിനാണ് ഹൂസ്റ്റണില്‍ ഇജിഎംഎച്ചിനു തറക്കല്ലിട്ടത്. 2023ല്‍ തുറക്കാനാണു ലക്ഷ്യമിടുന്നത്. കൗണ്ടി അധികൃതര്‍ക്കൊപ്പം മലയാളിയും കൗണ്ടി ജഡ്ജിയുമായ കെ.പി.ജോര്‍ജ് ആണ് ധനസഹായം പ്രഖ്യാപിച്ചത്.

മ്യൂസിയത്തിനായി ഇജിഎംഎച്ച് ഹൂസ്റ്റണില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. 65 ലക്ഷം ഡോളറാണു പദ്ധതിച്ചെലവ്.

ഗാന്ധിജിയുടെ ജീവിതം, ആഗോള സ്വാധീനം, വര്‍ത്തമാന പ്രസക്തി എന്നിങ്ങനെ 3 വിഭാഗങ്ങളായാണു മ്യൂസിയം രൂപകല്‍പന ചെയ്തിട്ടുള്ളതെന്നു ട്രസ്റ്റി അതുല്‍ ബി.കോത്താരി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments