Friday, March 29, 2024

HomeMain Storyഫ്രാന്‍സില്‍ ആദ്യമായി പ്രതിദിനം ലക്ഷത്തിലേറെ കോവിഡ് കേസുകള്‍, ആശങ്ക

ഫ്രാന്‍സില്‍ ആദ്യമായി പ്രതിദിനം ലക്ഷത്തിലേറെ കോവിഡ് കേസുകള്‍, ആശങ്ക

spot_img
spot_img

പാരിസ്: ഫ്രാന്‍സില്‍ ആദ്യമായി പ്രതിദിനം ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,04,611 പേര്‍ക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ലക്ഷത്തിലേറെ കേസുകള്‍ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേരുന്ന യോഗം പുതിയ സുരക്ഷ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യും.

വാക്‌സിന്‍ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവര്‍ കൃത്യം മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കു മാത്രമെ ഹോട്ടലുകളിലും മറ്റ് പൊതുവിടങ്ങളിലും പ്രവേശിക്കാനും വിദേശയാത്രകള്‍ നടത്താനും അനുമതിയുണ്ടാകൂ.

ഫ്രാന്‍സിലെ 76.5 ശതമാനം ജനങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്. 90 ലക്ഷം പേര്‍ക്കാണ് ഫ്രാന്‍സില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,22,546 പേര്‍ മരിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments