Wednesday, January 19, 2022
spot_img
HomeMain Storyഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം; അറുനൂറോളം പേര്‍ക്ക് രോഗം, മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം; അറുനൂറോളം പേര്‍ക്ക് രോഗം, മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം 598 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെവരെ 422 പേര്‍ക്കായിരുന്നു ആകെ ഒമിക്രോണ്‍ ബാധിച്ചത്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം അടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും.

ഡല്‍ഹിയിലാണ് കൂടുതല്‍ (142) പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയില്‍ 141 പേര്‍ക്കും. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ നിശാനിയമം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, എയര്‍ സുവിധ പോര്‍ട്ടലുകള്‍ വഴി അതാത് സംസ്ഥാനങ്ങളിലേക്ക് എത്തിയ വിദേശ യാത്രക്കാരെ കണ്ടെത്തി നിരീക്ഷിക്കുക, ആശുപത്രി കിടക്കകള്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ ഗതാഗത സൗകര്യങ്ങള്‍, ഓക്സിജന്‍ ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പു വരുത്തുക, വീടുകളിലെ ഐസൊലേഷന്‍ നടപടികള്‍ ശക്തമാക്കുക, കോവിഡ് വാര്‍ റൂമുകള്‍ സജ്ജീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments