Friday, January 21, 2022
spot_img
HomeMain Storyഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ 40-മതു ക്രിസ്തുമസ് ആഘോഷം വര്‍ണാഭമായി

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ 40-മതു ക്രിസ്തുമസ് ആഘോഷം വര്‍ണാഭമായി

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ക്രിസ്തുമസ് ആഘോഷം വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടന്നു.

ഡിസംബര്‍ 25 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഹൂസ്റ്റണിലെ 19 എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളുടെകൂട്ടായ്മയായ ഐ സി ഇ സി എച്ചിന്റെ 40-താമത് ( റൂബി ഇയര്‍ ) ക്രിസ്മസ് ആഘോഷമാണ് ഈ വര്‍ഷം നടന്നത്. സെന്റ് തോമസ് സി.എസ്.ഐ ഇടവക വൈദികന്‍ റവ എ. വി. തോമസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

ഐ സിഇസി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ. ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. ഐ സി ഇ സിഎച്ചിന്റെ ഭാഗമായ ദേവാലയങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം സ്ഥലം മാറി പോയ വൈദികരുടെ സേവനങ്ങളെ നന്ദിയോടെ ഓര്‍മ്മിപ്പി ച്ചതോടൊപ്പം പുതുതായി ഈ വര്‍ഷം സ്ഥാനമേറ്റെടുത്ത വൈദികരെ പ്രസിഡന്റ് വേദിയില്‍ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ സി ഇ സിഎച്ചിന്റെ ഭാരവാഹികളെ വേദിയില്‍ പരിചയപ്പെടുത്തി.

റേച്ചല്‍ ഡേവിഡ്‌സണും ആഡലിന്‍ ജെറില്‍ തോമസും വേദപുസ്തക ഭാഗങ്ങള്‍ വായിച്ചു. തുടര്‍ന്ന് വൈദികരും ഐസിഇസി എച്ച് ഭാരവാഹികളും ചേര്‍ന്ന് നില വിളക്ക് കൊളുത്തി ഈ വര്‍ഷത്തെക്രിസ്തുമസ് സെലിബ്രേഷന്‍ ഉത്ഘാടനം ചെയ്തു.

ഉത്ഘാടനത്തിനു ശേഷം ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ വികാരി റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ് പുളിശ്ശേരി ക്രിസ്തുമസ് ദുത് നല്‍കി. ഈ വര്‍ഷം ലഭിച്ച സ്‌തോത്രകാഴ്ച ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിന്റെആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായ ഭവന നിര്‍മാണ പദ്ധതിയിലേക്കായി കേരളത്തില്‍ ഒരു ഭവനം വച്ച് നല്കുന്നതിലേക്കു ഹ്യൂസ്റ്റണ്‍ ദേവാലയ വൈസ് പ്രസിഡന്റ് ബിജു ഇട്ടനെ ഏല്‍പ്പിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഐ സി ഇ സി എച്ചിനെ നയിച്ച പ്രസിഡണ്ട് റവ ഫാ ഐസക് ബി പ്രകാശിന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ഐ സി ഇ സി എച്ചിന്റെ വൈസ് പ്രസിഡന്റ് റവ ഫാ ജോണ്‍സന്‍ പുഞ്ചക്കോണവും 2022-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് റവ ഫാ എബ്രഹാം സക്കറിയയും ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു

ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടി.

സബാന്‍ സാം പഠിപ്പിച്ചെടുത്ത ക്രിസ്മസ് ഗാനങ്ങള്‍ പിയാനിസ്‌റ് റോജിന്‍ സാം ഉമ്മാന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ക്വയര്‍ ആലപിച്ചു. ഡോ അന്ന കെ. ഫിലിപ്പ് ക്വയര്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

പ്രോഗ്രാമിന്റെ വിജയത്തിനായി ഐ സി ഇ സി എച് പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറര്‍ എന്നിവരോടൊപ്പംപ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, വോളണ്ടറി ക്യാപ്റ്റന്‍ നൈനാന്‍ വീട്ടിനാല്‍, ജോണ്‍സന്‍കല്ലുംമൂട്ടില്‍, ജോണ്‍സന്‍ ഉമ്മന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

ഈ വര്‍ഷത്തെ ക്രിസ്തുമസ് സെലിബ്രേഷന്റെ സ്‌പോണ്‍സര്‍മാരായ അപ്നാ ബാസാര്‍, മാസ്സ് മ്യൂച്ചല്‍, ന്യൂഇന്ത്യ, സ്പൈസ് ഗ്രോസറി, ഗസല്‍ ഇന്ത്യ കഫേ, ചെട്ടിനാട് ഇന്ത്യന്‍ രൗശെില, റീലിയബല്‍ റീയല്‍റ്റേഴ്സ്, ക്രൗണ്‍ഫര്‍ണിച്ചര്‍, ഐക്കണ്‍ ഫര്‍ണിച്ചര്‍, ദേശി ഇന്ത്യന്‍ റെസ്റ്ററന്റ്, ബെസ്റ്റ് ഇന്ത്യന്‍ ഗ്രോസറി & കെയര്‍, പ്രോംപ്റ്റ്‌റീയല്‍റ്റി, ആബ് ജേക്കബ്‌സ് ഇന്‍ഷുറന്‍സ് ഏജന്‍സി, ലോണ്‍ സ്റ്റാര്‍ മെഡോസ്, ഹാര്‍ട്ട് എന്‍ ലവ്, ഗ്രാഫിക്‌സ്, സണ്ണി ബ്ലൈന്‍ഡ്സ്, ബി സാക് റാക്ക് സ്യൂട്ട്‌സ്, അലാമൊ ട്രാവെല്‍സ്,രെഞ്ചു രാജ് മോര്‍ട്ട്‌ഗേജ് എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഐ സി ഇ സി എച്ചിന്റെ വൈസ് പ്രസിഡണ്ട് റവ ഫാ ജോണ്‍സന്‍ പുഞ്ചക്കോണം പ്രോഗ്രാമില്‍ എംസി യായി പരിപാടികള്‍ നിയന്ത്രിച്ചു. .

ഐ സി ഇ സി എച് സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും അറിയിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാര്‍ ഇന്‍ ചാര്‍ജ് റവ റോഷന്‍ വി മാത്യൂസ് സമാപന പ്രാര്‍ത്ഥന നടത്തി. പി ആര്‍ ഓ ജോജോ തുണ്ടിയില്‍ അറിയിച്ചിതാണിത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments