Thursday, April 25, 2024

HomeMain Storyകേരള ക്ലബ്ബിന് നവനേതൃത്വം

കേരള ക്ലബ്ബിന് നവനേതൃത്വം

spot_img
spot_img

അലൻ ചെന്നിത്തല

മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ 2022-ലെ ഭാരവാഹികളായി പ്രാബ്‌സ് ചന്ദ്രശേഖരൻ (പ്രസിഡന്റ്), ഷാനവാസ് മൊയ്‌ദീൻ (വൈസ് പ്രസിഡന്റ്), ലിന നമ്പ്യാർ (സെക്രട്ടറി), സ്വപ്‌നാ ഗോപാലകൃഷ്ണൻ (ട്രഷറർ), ജെസില രഞ്ജിത് (ജോയിൻറ് സെക്രട്ടറി), സുനിൽ ചാത്തവീട്ടിൽ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുനിൽ നൈനാൻ, സെക്രട്ടറി അരുൺ ദാസ്, വൈസ് ചെയർമാൻ ജെയിൻ കണ്ണച്ചാൻപറമ്പിൽ, എക്സ്ഓഫീഷ്യയോ അംഗം അജയ് അലക്സ് എന്നിവരും ചുമതലയേറ്റു.

അൻപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 1975-ൽ സ്ഥാപിതമായ കേരള ക്ലബ്ബ് മിഷിഗണിലെ ആദ്യത്തെ ഇന്ത്യൻ കലാ സാംസ്‌കാരിക സംഘടനയാണ്. പുതിയ വർഷം വർണ്ണാഭമായ പരുപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ, പിക്‌നിക്, വാലന്റൈൻസ് ഡേ, ക്യാമ്പിംഗ് തുടങ്ങി നിരവധി കലാമൂല്യമുള്ള പരിപാടികൾ നടത്തപ്പെടും.

അതോടൊപ്പം പുതിയ തലമുറയിലെ യുവജനങ്ങളെ ഉൾപ്പെടുത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കും. കേരള ക്ലബ്ബിൻറെ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments