Monday, January 24, 2022
spot_img
HomeMain Storyനടിയെ ആക്രമിച്ച കേസ്; ഹര്‍ജി ജനുവരി നാലിലേയ്ക്ക് മാറ്റി, കേസ് സങ്കീര്‍ണതകളിലേയ്ക്ക്‌

നടിയെ ആക്രമിച്ച കേസ്; ഹര്‍ജി ജനുവരി നാലിലേയ്ക്ക് മാറ്റി, കേസ് സങ്കീര്‍ണതകളിലേയ്ക്ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ജനുവരി നാലിന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ ഇന്നത്തെ നടപടി നിര്‍ത്തിവെക്കുകയായിരുന്നു.

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍ അനില്‍ കുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് ഹാജരായത്. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ രാജി വെച്ചത്.

കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ പദവി ഒഴിഞ്ഞത്. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സി.ആര്‍.പി.സി 173 (8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്ന നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടാണിപ്പോള്‍ പ്രോസിക്യൂഷന്‍ രാജിവെച്ചിരിക്കുന്നത്.

സ്വകാര്യ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഗുരുതരമായ ആരോപ ണങ്ങള്‍ ഉന്നയിച്ചത്. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കയ്യിലെത്തിയത് അന്വേഷിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ ഈ ആവശ്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ പുതിയ ആവശ്യം ഉയര്‍ത്തിയതും.

ഇതു നടക്കില്ലെന്നുബോധ്യമായതുകൊണ്ടാകണം അദ്ദേഹം രാജിവെച്ചത്. സാക്ഷികളെ സ്വാധീനിച്ചു എന്ന ആരോപണത്തിലും തുടരന്വേഷണ ആവശ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നു. കേസ് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കും വിവാദങ്ങളിലേക്കുമാണ് ഇപ്പോഴും നീങ്ങുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments