Friday, March 29, 2024

HomeMain Storyഒമിക്രോണ്‍: മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു; മുബൈയില്‍ നിരോധനാജ്ഞ

ഒമിക്രോണ്‍: മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു; മുബൈയില്‍ നിരോധനാജ്ഞ

spot_img
spot_img

മുംബൈ: മഹാരാഷ്ട്രയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചയാളുടെ ഒമിക്രോണ്‍ ഫലം പോസിറ്റീവ്. നൈജീരിയയില്‍ നിന്നെത്തിയ 52 വയസ്സുകാരനാണു ചൊവ്വാഴ്ച മരിച്ചത്. എന്നാല്‍, മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 450 ആയി.

മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 5,368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വ്യാഴാഴ്ച 3,671 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 20 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കോവിഡ് ബാധയും ഉയരുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് അടുത്തായി. പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കിയ മുബൈയില്‍ ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments