പി.പി ചെറിയാന്‍
സെന്റ് ലൂയിസ്(മിസിസിപ്പി): രണ്ടു യുവ മിസ്സിസിപ്പി പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം 43കാരി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.
ബുധനാഴ്ച രാവിലെ 5 മണിയോടെയായിരുന്നു സംഭവം. പുറത്തു ബഹളം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഉദ്യോഗസ്ഥരായ ബ്രാണ്ടന്‍ എസ്റ്റോര്‍ഫി (23), സ്റ്റീവന്‍ റോബിന്‍ (34) എന്നിവര്‍ മോട്ടല്‍ കാര്‍ പാര്‍ക്കിങ്ങില്‍ എത്തിയത്.
43 വയസ്സുള്ള ഏമി ആര്‍ഡേഴ്‌സണ്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത കാറിനകത്തു ഒരു കുട്ടിയുമായി ഇരിക്കുകയായിരുന്നു. ഇരു പൊലിസ് ഉദ്യോഗസ്ഥരും അരമണിക്കൂര്‍ നേരം ഇവരുമായി സംസാരിച്ചു. തുടര്‍ന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ വിവരം അറിയിച്ചു. ഇതേ സമയം കാറിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് ഇരുവര്‍ക്കും നേരെ പ്രയോഗിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിനെ ചെറുക്കാന്‍ ഇരുവര്‍ക്കും ആയില്ല. വെടിയേറ്റ രണ്ടുപേരില്‍ റോബിന്‍ സംഭവ സ്ഥലത്തുവച്ചും എസ്റ്റോര്‍ഫി ആശുപത്രിയിലും വച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇരുവരേയും വെടിവെച്ചശേഷം ഏമി നെഞ്ചില്‍ സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തു.
മിസ്സിസിപ്പി ഗവര്‍ണര്‍ റ്റാറ്റ് റിവിസ്, ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസേഴ്‌സ് തുടങ്ങി നിരവധി പേര്‍ സംഭവത്തില്‍ നടുക്കവും ദുഃഖവും അറിയിച്ചു.