തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ.യില്‍ മികച്ച ചലചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരം കരസ്ഥമാക്കി ബൊളീവിയന്‍ ചിത്രം ‘ഉതമ’.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡും മമ്മൂട്ടി നായകനായ ‘നന്‍പകല്‍ നേരത്തു മയക്കം’ പ്രേക്ഷക പുരസ്കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തൈഫിനും ലഭിച്ചു.