Friday, March 29, 2024

HomeMain Storyപ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്‍ മോദി അന്തരിച്ചു

പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്‍ മോദി അന്തരിച്ചു

spot_img
spot_img

മംമ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്‍ മോദി അന്തരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നൂറാം വയസിലാണ് അന്ത്യം.

നേരത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ യുഎന്‍ മേത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

”മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നു…” എന്നാണ് മോദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചത്.

”ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ ത്രിത്വം അമ്മയില്‍ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് ‘, ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. ‘നൂറാം ജന്മദിനത്തില്‍ ഞാന്‍ അമ്മയെ കണ്ടപ്പോള്‍ ഒരു കാര്യം പറഞ്ഞിരുന്നു- എപ്പോഴും ഓര്‍ക്കുക – ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക…”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹീരാബെന്നിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഡല്‍ഹിയില്‍ നിന്നും ആശുപത്രിയില്‍ എത്തിയിരുന്നു. ഒരു മണിക്കൂറിലധികം അദ്ദേഹം അമ്മയോടൊപ്പം ചെലവഴിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ താമസിക്കുന്നത്.

തന്റെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ മിക്കപ്പോഴും മോദി അമ്മയെയും സഹോദരനെയും കാണാന്‍ എത്തുമായിരുന്നു. അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി മോദി അടുത്തിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോള്‍ അമ്മയെ സന്ദര്‍ശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments