വത്തിക്കാന്‍ സിറ്റി: ക്രിസ്തുവദനത്തിന്റെ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്ന സഭയുടെ മുഖത്തിന്റെ അടയാളമാണ് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ എന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊണാത്തിസ് പറഞ്ഞു.
ബെനഡിക്ട് പതിനാറാമന്‍ ‘ആര്‍ദ്രത, നന്മ, വിനയം, സൗമ്യത എന്നീ വികാരങ്ങള്‍ ധരിച്ച് ഫ്രാന്‍സീസ് പാപ്പായുമായുള്ള അഗാധമായ കൂട്ടായ്മയില്‍ കഴിയുന്ന വ്യക്തിയാണെന്നും വാര്‍ദ്ധക്യത്തിലും രോഗത്തിലും അദ്ദേഹം സ്വയം സമര്‍പ്പിച്ചുകൊണ്ട് മാനവരാശിക്ക് പിന്തുണയേകുന്നുവെന്നും കര്‍ദ്ദിനാള്‍ ആഞ്ചെലൊ ദെ ദൊണാത്തിസ് അനുസ്മരിച്ചു.
വിശ്വസിക്കുന്ന ഏതൊരുവനും തനിച്ചല്ലെന്ന്, വചനത്തിന്റെ മനുഷ്യനായ എമെരിറ്റസ് പാപ്പാ, കഴിഞ്ഞ ഒരു ദശകത്തില്‍ കാണിച്ചു തന്നതു പോലെ, ഈ വേളയിലും കാട്ടിത്തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ എളിയ വേലക്കാരനായ ബെനഡിക്ട് പതിനാറാമന്‍ കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയുടെ സാക്ഷിയും സത്യത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്തിന്റെയും സഹകാരിയുമാണ്.
ദേവൂസ് കരിത്താസ് ഏസ്ത് (ദൈവം സ്നേഹമാകുന്നു) എന്ന ചാക്രിക ലേഖനത്തില്‍, പാപ്പാ, ക്രൈസ്തവനായിരിക്കുക എന്നതിന്റെ തുടക്കം, ജീവിതത്തിന് പുതിയൊരു ചക്രവാളം തുറന്നിടുന്ന ഒരു സംഭവവുമായി, ക്രിസ്തുവുമായി ഉള്ള കൂടിക്കാഴ്ചയാണെന്ന് വിശദീകരിച്ചിരിക്കുത് അനുസ്മരിച്ച് അദ്ദേഹം പ്രസ്താവിച്ചു.
2005 ഏപ്രില്‍ 19-ന് കത്തോലിക്കാസഭയുടെ 265-ാമത്തെ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് സ്ഥാനത്യാഗം ചെയ്തത്. അതിനു ശേഷം ‘എമെരിത്തൂസ്’ പാപ്പായായി വത്തിക്കാനില്‍, മാത്തര്‍ എക്ലേസിയെ ആശ്രമത്തില്‍ വിശ്രമ ജാവിതം നയിക്കുകയായിരുന്നു.
95 വയസ്സു പ്രായമുണ്ടായിരുന്ന ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്ന വേളയില്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് ലോകമെമ്പാടും വിശ്വാസികള്‍ പ്രര്‍ത്ഥനകള്‍ തുടരുകയായിരുന്നു.
എന്നാല്‍ ഡിസമ്പര്‍ 31-ാം തീയതി രാവിലെ പ്രാദേശിക സമയം 9.34ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.04) എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.