Saturday, December 14, 2024

HomeMain Storyറഷ്യൻ പ്രസിഡന്റിന്റെ അടുത്ത സഹായിയും ആയുധ വിദഗ്ധനുമായ മിഖായേൽ ഷാറ്റ്‌സ്‌കി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ

റഷ്യൻ പ്രസിഡന്റിന്റെ അടുത്ത സഹായിയും ആയുധ വിദഗ്ധനുമായ മിഖായേൽ ഷാറ്റ്‌സ്‌കി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ

spot_img
spot_img

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിടർ പുടിന ന്റെ അടുത്ത സഹായിയും ആയുധ വിദഗ്ധനുമായ ആൾ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ.റഷ്യൻ ആയുധ വിദഗ്ധൻ മിഖായേൽ ഷാറ്റ്‌സ്‌കിയെ യാണ് മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമാണ് മിഖായേൽ ഷാറ്റ്‌സ്‌കി.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ്റെ അടുത്ത സഹായിയായിരുന്നു ഷാറ്റ്‌സ്‌കി.ക്രെംലിനിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുസ്മിൻസ്കി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ നിലയിലായിരുന്നു. അസോസിയേറ്റ് പ്രൊഫസർ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്‌സ്‌കി റഷ്യൻ Kh-59 ക്രൂയിസ് മിസൈലിനെ Kh-69 ലെവലിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

റഷ്യൻ ഡ്രോണുകൾ, വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ മുതലായവയിൽ എഐ സാങ്കേതികവിദ്യയുടെ പ്രയോജനം കൂടി ഉൾപ്പെടുത്തുന്നതിൻ്റെ പ്രധാന വക്താവായിരുന്നു അദ്ദേഹമെന്നും കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. വനമേഖലയിലെ ഷാറ്റ്‌സ്‌കിയുടെ വീട്ടിൽ നിന്ന് 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments