Saturday, December 14, 2024

HomeMain Storyപനയംപാടത്തെ അപകട കാരണം റോഡ് നിര്‍മാണത്തിലെ പാളിച്ചയെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്

പനയംപാടത്തെ അപകട കാരണം റോഡ് നിര്‍മാണത്തിലെ പാളിച്ചയെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്

spot_img
spot_img

പാലക്കാട്: ലോറി മറിഞ്ഞു നാല് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം നടന്ന പനയമ്പാടത്ത് റോഡ് നിര്‍മാണത്തില്‍ വലിയ പാകപിഴകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐ.ഐ.ടി റിപ്പോര്‍ട്ട് പുറത്ത്. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐ.ഐ.ടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ റോഡ് നിര്‍മാണത്തിലെ വീഴ്ചകളും ഗതാഗത വകുപ്പിന്റെ അനാസ്ഥയും അക്കമിട്ടു നിരത്തുന്നു. ഐ.ഐ.ടി റിപ്പോര്‍ട്ട്.

അപകടം നടന്ന റോഡില്‍ സ്റ്റോപ്പ് സൈറ്റ് ദൂരം, അതായത് മുന്നില്‍ പോകുന്ന വാഹനത്തെ മനസിലാക്കി നിര്‍ത്താനും വേഗത കുറക്കാനും ഉള്ള കാഴ്ച ദൂരം വളരെ കുറവാണെന്നും ഓവര്‍ ടേക്കിങ് സൈറ്റ് ദൂരം എന്ന് പറയുന്ന ‘മറ്റൊരു വണ്ടിയെ മറികടക്കാന്‍ പാകത്തിന് വേണ്ട കാഴച് ദൂരം’ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം നിരവധി അപകടങ്ങള്‍ നടന്ന റോഡിന്റെ ഈ ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനം ഏ4പ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന ഗതാഗത വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

”ഈ അപകട മേഖലയില്‍ 70 കിലോമീറ്റ4 വേഗത 30 കിലോമീറ്ററാക്കി ചുരുക്കണം. ഇത് വ്യക്തമാക്കും വിധം കട്ടികൂടിയ മാ4ക്കുകള്‍ റോഡില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിരസിക്കുന്നു. പാലക്കാട് കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകടമേഖലയെന്നാണ് റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നത്. റോഡില്‍ നിന്ന് വണ്ടികള്‍ തെന്നിമാറുന്നത് ഒഴിവാക്കാന്‍ പാകത്തിന് സ്‌കിഡ് റെസിറ്റന്‍സ് ഇല്ലാത്തതും ഗുരുതര വീഴ്ചയാണ്…’ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരം അപകടമേഖലയെന്ന് കണ്ടെത്തിയിട്ടും പനയംപാടത്ത് ആകെ സര്‍ക്കാര്‍ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടല്‍ മാത്രമാണ്. ആറ് മാസം മുമ്പ് ഗ്രിപ്പിട്ടെങ്കിലും അതിന്റെ ഗുണം ലഭിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം വ്യക്തമാക്കുന്നത്. ഒരേദിശയില്‍ പോവുന്ന വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം. വളവുകളില്‍ വശം മാറി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ ഡെലിനേറ്ററുകള്‍ ഇവിടെ സ്ഥാപിക്കണമെന്നും, റോഡും അരികിലെ മണ്ണും തമ്മിലുള്ള ഉയര വ്യത്യാസം പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments