Thursday, March 28, 2024

HomeNewsKeralaകട്ടി മീശ വച്ചു, മുണ്ടുടുത്തു, പോര്‍ച്ചുഗീസുകാരന് നല്ലപാതിയും മലയാളി

കട്ടി മീശ വച്ചു, മുണ്ടുടുത്തു, പോര്‍ച്ചുഗീസുകാരന് നല്ലപാതിയും മലയാളി

spot_img
spot_img

തൃശൂര്‍: കേരളത്തെ സ്‌നേഹിച്ച് കടല്‍ കടന്നെത്തിയതാണ് റിച്ചി എന്ന പോര്‍ച്ചുഗീസ് പൗരന് മലയാളി വധു. ഇവിടെയെത്തി മലയാളം പഠിച്ചു.. മുണ്ടുടുത്ത് നടക്കും. മുഖത്തെ മീശ കൂടി ഭംഗിയായപ്പോള്‍ നല്ല അസല്‍ മലയാളി തന്നെ !

കേരളത്തിന്റെ ഭാഷയും സംസ്‌കാരവും നെഞ്ചേറ്റിയവനു നല്ല പാതിയാകുന്നതും മലയാളി പെണ്‍കുട്ടി തന്നെ. ശനിയാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ റിച്ചി ഇരിങ്ങാലക്കുട സ്വദേശി അനീറ്റ ആന്റോക്കു മിന്നു ചാര്‍ത്തും.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റിച്ചി ആദ്യമായി കേരളത്തില്‍ എത്തുന്നത്. മലയാളിസുഹൃത്തുക്കള്‍ നാടിനെ പറ്റി പറയുന്ന വിശേഷങ്ങള്‍ കേട്ടു കൊതിച്ചൊരു യാത്രയായിരുന്നു അത്. അതില്‍ പിന്നെ ഒരു വട്ടം പോലും മുടങ്ങാതെ എല്ലാ വര്‍ഷവും അവധിയെടുത്തു കേരളത്തിലെത്തി. ലണ്ടനിലെ സ്‌കൈ ടിവി എന്ന മാധ്യമ സ്ഥാപനത്തിലാണ് റിച്ചിക്ക് ജോലി.

കേരളത്തിലെ കുടുംബ ബന്ധങ്ങളുടെ ആഴമാണു തന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് എന്ന് റിച്ചി പറയുന്നു. കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ നിറയെ സുഹൃത്തുക്കള്‍ ഉണ്ട്. മലയാളം പഠിപ്പിച്ചത് ലണ്ടനിലുള്ള മലയാളി സുഹൃത്തുക്കളാണ്. വാക്കുകള്‍ പല ആവര്‍ത്തി പറഞ്ഞു പഠിച്ചും തന്റെ ഡയറിയില്‍ കുറിച്ചും മലയാളത്തെ വരുതിയിലാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments