ജൂലൈ 3 നെ ശേഷം സിറോ മലബാർ സഭയിൽ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. സഭയിൽ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റ് കൽപ്പന നടപ്പാക്കികൊണ്ട് എറണാകുളം അങ്കമാലി അതിരൂപത കിഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം അത്രമേൽ ഗുരുതരവും സങ്കീര്ണവുമാണ് ഈ വിഷയം. സിറോ മലബാർ സഭയിൽ എന്നല്ല ആഗോള കത്തോലിക്ക സഭയിൽ പോലും ഈയടുത്തകാലത്ത് ഇത്രയധികം സങ്കീർണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.
പരിഹരിക്കപ്പെടാത്തത്ര സങ്കീർണ്ണമായാ ഒരു പ്രശ്നമായി ഇന്നത് മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്. സഭ നേത്രത്തമെന്ന് ഏകികൃത കുർബാനയെ എതിർക്കുന്നവർ പറയുന്നതെങ്കിൽ സഭയെ തകർക്കാൻ വേണ്ടി ചിലർ വിശ്വാസികളെ എതിർപ്പിന്റെ വഴിയിൽ തിരിച്ചുവിടുന്നതാണ് പ്രശ്നങ്ങൾക്കെ കരണമെന്നതാണ് സിനഡ് വ്യക്തമാക്കുന്നത്.
ചുരുക്കത്തിൽ ആർക്കുമറിയില്ല എവിടെയാണ് പ്രശ്നത്തിന്റെ തുടക്കം. പ്രശനം തുടങ്ങിയത് ആരാണെന്ന് അറിയില്ലെങ്കിലും പ്രശ്നമെന്തെന്നെ സഭയിൽ മാത്രമല്ല സഭക്കു പുറത്തുള്ളവർക്കുമിപ്പോൾ കാണാപ്പാഠമാണ്. എന്തായാലും ഇന്നത് സഭയിൽ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിഹരിക്കപ്പെടാനാവാത്ത ഒരു പ്രശ്നമായി അത് മാറിക്കഴിഞ്ഞു. അതിലുപരി സഭ വിശ്വാസികളെ രണ്ട് ചേരിയിൽ ആക്കുകയും ചെയ്തു.
ഏതാണ്ട് രണ്ട് പതിറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള വിഷയമാണ് ഇന്ന് സഭയിൽ ആളിക്കത്തികൊണ്ടിരിക്കുന്ന കുർബാന വിഷയം. സഭയിൽ രണ്ട് രീതിയിൽ കുർബാന ചൊല്ലിയിരുന്നു. ജനാഭിമുഖവും ത്രോണോസ്അഭിമുഖ്യവും. സിറോ മലബാർ സഭയിൽ പാരമ്പര്യ പാരമ്പര്യ വാദികളും കൽദായ വാദികളുമുണ്ട്. കൽദായക്കാരായ മെത്രാൻമാരും വൈദീകരും ത്രോണോസ്അഭിമുഖ കുർബാനയോടാണ് താല്പര്യമെങ്കിൽ പാരമ്പര്യ വാദികളായ മെത്രാൻമാരും വൈദീകരും ജനാഭിമുഖ കുര്ബാനയോടാണ് താൽപ്പര്യം കാണിക്കുന്നത്.
ഇരു കൂട്ടർക്കും തങ്ങളുടെ ഭാഗമാണ് ശരിയെന്നുപറയാൻ കാരണവുമുണ്ട്. ജനങ്ങളെയും ചേർത്തുനിർത്തികൊണ്ടാണ് സഭാപിതാക്കൻമ്മാർ കുർബാന ചെയ്തിരുന്നതെന്നാണ് കൽദായക്കാരുടെ വാദമെങ്കിൽ ആഗോള കത്തോലിക്കാ സഭയിൽ സഭാ തലവനായ മാർപ്പാപ്പ ഉൾപ്പെടെയുള്ളവർ ജനാഭിമുഖ കുർബാനയാണ് ചെയ്യുന്നതെന്നാണ് പാരമ്പര്യ വാദക്കാരുടെ ന്യായീകരണം. സിനഡിൽ കൽദായ വാദികളായ മെത്രാൻമാർക്കാണ് ഭൂരിപക്ഷം. വൈദീകരുടെയും വിശ്വാസികളുടെയും പിന്തുണ ഏറെയും. എന്നാൽ സിനഡാണ് സഭയിൽ തീരുമാനം എടുക്കുന്നത്. സിനഡിൻഡ് തീരുമാനം അന്തിമവുമായിരിക്കും. അതിനെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്കോ വൈദീകർക്കോ അനുവാദമില്ല.
എന്നും കത്തോലിക്കാ സഭയിൽ അങ്ങനെയാണ് നടക്കുന്നത്. എന്നാൽ അതിനെ വിപരീതമായ അനുഭവമാണ് ഏകീക്രിത കുർബാന വിഷയത്തിൽ സിനഡ് എടുത്ത തീരുമാനത്തിൽ സഭവച്ചത്. സിനഡിൻഡ് തീരുമാനം ഒരു
തരത്തിൽ ഒരു പ്രതീകാരാ നടപടിയായിട്ടാണ് മിക്കവരും കാണുന്നത്. സിറോ മലബാർ സഭയെ ഇളക്കി മറിച്ച ഭുമിയിടപാടുമായി അതിനെ ബന്ധമുണ്ട്.
ഭൂമിയിടപാടിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണെമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തികൊണ്ട് പാരമ്പര്യ വാദികളായവർ രംഗത്ത് വരികയുണ്ടായി. അതിന് നേത്രത്വം നൽകിയത് എറണാകുളം അങ്കമാലി മേജർ അതിരൂപതയാണ്. ഇവർ ജനാഭിമുഖ കുർബാന വേണമെന്നുള്ളവരാണ്. ഭൂമിയിടപാടിൽ ആരോപണ വിധേയരായ സഭ നേത്രത്വത്തിൽ ഇരിക്കുന്നവർ ജനാഭിമുഖ കുർബാനക്ക് എതിരുള്ളവരാണ്.
പ്രക്ഷോഭത്തിന്റെ പ്രസക്തി ഇല്ലാതാക്കാനും അവർക്കെതിരെ പ്രതികാര നടപടിയെന്നതുമാണ് ഏകികൃത കുർബാന നടപ്പാക്കണമെന്ന തീരുമാനത്തിന് പിന്നിൽ എന്നാണ് വിമര്ശനം. കാർഡിനാൾ മാർ പാറേക്കാട്ടിലിന്റെ കാലം മുതൽ കുർബാന വിഷയത്തിൽ സിറോ മലബാർ സഭ രണ്ട് തട്ടിലാണ്. തെക്കൻ മേഖലയിൽ അതായത് ചങ്ങനാശേരി അതിരൂപതയിൽ ഉള്ള രൂപതകൾ ജനാഭിമുഖ കുർബാനക്ക് എതിരും വടക്ക് അതായതെ എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ കീഴിലുള്ള മിക്ക രൂപതാകളും ജനാഭിമുഖ കുർബാനക്ക് അനുകൂലവുമാണ്.
സഭയെ രണ്ട് ചേരിയിൽ ഇതെത്തിക്കുമെന്നതുകൊണ്ട് അന്നും അതിനുശേഷം സഭയുടെ നേത്രത്തിൽ വന്ന കാർഡിനാൾ മാർ പടിയറയും കാർഡിനാൾ മാർ വിതയത്തിലും ഇതിൽ ശക്തമായ നിലപാടെടുത്തില്ല.
അന്നൊക്കെ സിനഡിൽ ഈ വിഷയം ചർച്ചക്കുവരുമ്പോൾ അതിന്ടെ ഭവിഷ്യത്തുകൾ കുറിച്ച് സിനഡിൽ ഉള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതാതു രൂപതാകൾക്ക് തീരുമാനമെടുക്കാൻ അധികാരം കൊടുക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. എന്നാൽ ഏകികൃത കുർബാന നടപ്പാക്കാൻ ശക്തമായ തിരുമാനമേടിക്കുന്നത് ഇക്കുറിയാണ്. സിനഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എറണാകുളം അങ്കമാലി മേജർ അതിരൂപത രജിത് വരികയുണ്ടായി. പ്രതിഷേധം ഇല്ലാതാക്കാൻ പല നടപടികളുമായി സഭ നേത്രത്വം രംഗത്ത് വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.
വത്തിക്കാൻ വരെ സംഭവത്തിൽ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മേജർ ആർച്ബിഷപ്പിനെ മാറ്റി മാർ കുരിയിലിനെ അധികാരം നൽകിയെങ്കിലും പ്രതിഷേധം ശക്തമായി തുടർന്ന്. അതിനുശേഷം തൃശൂർ ആർച്ച ബിഷപ്പ് അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റു. അവിടം കൊണ്ടും പ്രശനം തണുപ്പിക്കാൻ തണുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കർദിനാളിനെയും അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററെയും മാറ്റുകയും മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ച ബിഷപ്പായി തിരഞ്ഞെടുക്കുകയും ചെയ്‌തെങ്കിലും പ്രശ്ന പരിഹാരം എങ്ങുമെത്തിയില്ല.
ജൂലൈ 3നെ സിറോ മലബാർ സഭയിൽ എല്ലാ പള്ളികളിലും നടപ്പാക്കണമെന്ന് കൽപ്പന നൽകിയിരിക്കുകയാണ്. നടപ്പാക്കാത്തവർക്കെതിരെ പുറത്താക്കൽ നടപടി ഉൾപ്പെടെയുണ്ടാകുമെന്ന് താക്കീതും നല്കീയിട്ടുണ്ട്. മാനന്തവാടി രൂപത ജനാഭിമുഖ കുർബാനക്ക് പിന്തുണയുമായി കൽപ്പന പുറത്തുവിട്ടതിനു പിന്നാലെ രംഗത്ത് വരികയുണ്ടായി. ഒരു സമവായം ആരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഇപ്പോൾ ഏവരും ചോദിക്കുന്നത്. ഇരു കൂട്ടർക്കും ഇതൊരഭിമാന പ്രശ്നമായി മാറിയെന്നുവേണം പറയാൻ. ആര് വിട്ടുവീഴ്ചക്കെ തയ്യാറാകും. നടപടിയെടുത്താൽ ആർക്കെതിരെ എങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ് അതിൽ ഉൾപ്പെടുന്നത്. കാത്തിരിക്കാം ജൂലൈ മൂന്നുവരെ. ജൂലൈ മൂന്ന് സിറോ മലബാർ സഭയെ സംബന്ധിച്ച നിർണ്ണായകമായിരിക്കും.
(ബ്ലെസ്സൺ ഹ്യൂസ്റ്റൺ)