Sunday, July 14, 2024

HomeNerkazhcha Specialഭാരതത്തിന്റെ അനുഭവങ്ങള്‍ യൂറോപ്പ് പാഠമാക്കണം

ഭാരതത്തിന്റെ അനുഭവങ്ങള്‍ യൂറോപ്പ് പാഠമാക്കണം

spot_img
spot_img

റഷ്യയിലെ ഡാഗെസ്ഥാനില്‍ ഇസ്ലാമിക ഭീകരര്‍ ഒരു ജൂത ദേവാലയത്തിലും രണ്ട് ക്രെെസ്തവ ആരാധനാലയങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ ഇരുപതുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം യൂറോപ്പിനെ ഒരിക്കല്‍ക്കൂടി നടുക്കിയിരിക്കുകയാണ്. സായുധരായ ഭീകരര്‍ പോലീസ് ഔട്ട്‌പോസ്റ്റും ആക്രമിച്ചു. കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് പേര്‍ ഭീകരരെ നേരിട്ട പോലീസുകാരാണ്. ഇവരുടെ ധീരത വാഴ്ത്തപ്പെടണം. കാരണം ആക്രമണത്തിനെത്തിയ മുഴുവന്‍ ഭീകരരെയും ഇവര്‍ വധിച്ചു.

പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണമെന്ന് വ്യക്തമാണ്. ആഗോള ഭീകരസംഘടനയായ ഐഎസ് വളരെ ആസൂത്രിതമായാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണരീതിയുടെ പൈശാചിക സ്വഭാവം അതിനുപിന്നിലെ മതപരതയ്ക്ക് തെളിവാണ്. ക്രെെസ്തവ ദേവാലയത്തിലെ വികാരിയെ വെടിവച്ചു വീഴ്ത്തിയശേഷം കഴുത്ത് അറുത്തുമാറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക ഭീകരരുടെ പതിവു രീതിയാണ്.
ഫ്രാന്‍സില്‍ ഒരു അധ്യാപകനെ ഇസ്ലാമിക ഭീകരനായ യുവാവ് ക്ലാസ്മുറിയില്‍വച്ച് കൊലപ്പെടുത്തിയത് കഴുത്തറുത്തായിരുന്നുവല്ലോ. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ അവലംബിക്കുന്ന കൊലപാതകരീതിയുമാണിത്. കശ്മീരിലെ ഭീകരരും ഇത് ചെയ്യുന്നു. ഭാരത സൈനികരുടെ മൃതദേഹങ്ങളോട് പാക് സൈനികരും ഇതുതന്നെ ചെയ്യുന്നത് മതത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ്. യൂണിഫോമിലെ വ്യത്യാസം മാത്രമാണല്ലോ പാക് സൈനികരും ഭീകരവാദികളും തമ്മിലുള്ളത്.

മുസ്ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് കോക്കസസിലാണ് ആക്രമണം നടന്ന ഡാെഗസ്ഥാന്‍ പ്രവിശ്യ ഉള്‍പ്പെടുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്നതും യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചതുമായ ഒരു സിനഗോഗാണ് ഫയര്‍ ബോംബ് ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തത്. പുരാതന ജൂതസമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബന്റിലാണ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നത്.
ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ഇസ്രായേല്‍ സിനഗോഗ് അഗ്‌നിക്കിരയാക്കിയത് ഗൗരവമായി കാണുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോള്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്നതുമായ ചെച്‌നിയയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനില്‍ നടന്നതെന്നാണ് റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഐഎസ് ഭീകരര്‍ മോസ്‌കോയ്ക്കടുത്ത് നടന്ന സംഗീതനിശ ആക്രമിച്ച് 144 പേരെ വധിച്ചിരുന്നു. ഇതിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ അയല്‍രാജ്യമായ താജിക്കിസ്ഥാനില്‍നിന്നുള്ള ഇസ്ലാമിക ഭീകരര്‍ നടത്തിയ ഈ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് വീണ്ടും ഒരു ആക്രമണം ഉണ്ടായിരിക്കുന്നത്.

സോവിയറ്റ് യൂണിയനില്‍നിന്ന് വിഘടിച്ചുപോയ പല രാജ്യങ്ങളും ഇന്ന് ഇസ്ലാമിക റിപ്പബ്ലിക്കുകളാണ്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണിത്. 2004 ല്‍ ബെസ്‌ലാനില്‍ സ്‌കൂള്‍ ആക്രമിച്ച ഇസ്ലാമിക ഭീകരര്‍ 300 പേരെ വധിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് സംഗീതപരിപാടിയില്‍ നടന്നത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് ഡാഗെസ്താനിലെ ഭീകരാക്രമണം കാണിക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന ഭാരതം അതിനെക്കുറിച്ച് രാജ്യാന്തര വേദികളില്‍ പറയുമ്പോഴൊന്നും മറ്റ് രാജ്യങ്ങളില്‍നിന്ന് മതിയായ പിന്തുണ ലഭിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സഭയും ലാഘവബുദ്ധിയോടെയാണ് ഇതിനെ കണ്ടിരുന്നത്. എന്നാല്‍ 2001 ല്‍ അല്‍ഖ്വയ്ദ ഭീകരര്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ക്കുകയും, ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തപ്പോഴാണ് അമേരിക്ക കണ്ണുതുറന്നത്. ഇതിനുശേഷവും യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിപത്തിനെ ശരിയായി മനസ്സിലാക്കിയില്ല.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ അവര്‍ പ്രോത്‌സാഹിപ്പിച്ചു. കുടിയേറിയ ലക്ഷക്കണക്കിനാളുകള്‍ക്ക് യൂറോപ്യന്‍ പൗരന്മാര്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ പോലും നല്‍കി. എന്നാല്‍ യൂറോപ്യന്‍ ജീവിതരീതിക്ക് രാഷ്ട്രീയ ഇസ്ലാം ഒരു ഭീഷണിയാണെന്ന് അധികം വൈകാതെ ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ശരിയത്ത് നിയമം നിലനില്‍ക്കുന്നതും മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതുമായ പ്രദേശങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം മുസ്ലിങ്ങളാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാരീസിലെ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ആസ്ഥാനം ആക്രമിച്ച് പന്ത്രണ്ട് പേരെ ഇസ്ലാമിക ഭീകരര്‍ കൊലചെയ്തതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അപകടാവസ്ഥ മനസ്സിലായത്. ഇസ്ലാമിക മതമൗലികവാദത്തെ നേരിടാന്‍ ഫ്രാന്‍സിനെയും ഡെന്‍മാര്‍ക്കിനെയും നെതര്‍ലന്റിനെയും പോലുള്ള രാജ്യങ്ങള്‍ ശക്തമായ നടപടികളെടുത്തു.

അനുനയംകൊണ്ടോ ബോധവല്‍ക്കരണത്തിലൂടെയോ ഇസ്ലാമിക ഭീകരവാദത്തെ നേരിടാനാവില്ലെന്ന തിരിച്ചറിവ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഭാരതത്തിന്റെ അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ പാഠമാകേണ്ടതാണ്.
കേരളത്തിനു ചില പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട് കമ്മ്യൂണിസ്റ്റ് റഷ്യയില്‍ നടന്ന തീവ്രവാദി ആക്രമണം. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഇസ്ലാമിക തീവ്രവാദി സംഘടനയെ നമസ്സിലേറ്റുന്നവര്‍ കേരളത്തിലധികമുണ്ട് എന്നതിന് നിരവധി അനുഭവങ്ങള്‍ മുന്നിലുണ്ട്. ‘കേരള സ്‌റ്റോറി’ എന്ന സിനിമ ‘മതേതര കേരളത്തില്‍’ റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ കാഴ്ചകള്‍ മതി കേരളം എവിടെ എത്തി നില്‍ക്കുന്നു എന്ന് മനസിലാക്കാന്‍. ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ പൊലീസിന്റെ സംരക്ഷണം വേണം എന്ന നിലയായി കാര്യങ്ങള്‍. ഞങ്ങള്‍ താലിബാനും, ഇസ്ലാമിക് സ്‌റ്റേറ്റിനും എതിരാണ് എന്ന് ഒരുവശത്ത് പറയും, മറുവശത്ത് ഇസ്ലാമിക തീവ്രവാദം തുറന്നു കാണിക്കുന്ന ഒന്നും കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ല. മത തീവ്രവാദികളെ പേടിച്ച് പല തീയറ്ററുകളും പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറി.

ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചു കൊണ്ട് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസ്സും മത്സരിച്ച് റാലികള്‍ നടത്തുകയും, ഹമാസ് തീവ്രവാദി നേതാവ് കേരളത്തില്‍ പ്രസംഗിക്കുകയും, മുഖ്യധാര മാധ്യമങ്ങള്‍ ഹമാസ് സ്തുതികള്‍ ആലപിക്കുകയും ചെയ്തു.പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഒരു വിഭാഗം സിനിമക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തി. ഹമാസ് മുസ്ലിം തീവ്രവാദികള്‍ ഇസ്രായേലില്‍ കയറി അള്ളാഹു അക്ബര്‍ വിളികളോടെ 1400 ല്‍ അധികം നിരപരാധികളെ, അതും പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കഴുത്ത് അറത്ത് കൊന്നപ്പോഴും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നപ്പോഴും എവിടെ ആയിരുന്നു ഇവരൊക്കെ. സുഡാനിലും, നൈജീരിയയിലും ഇസ്ലാമിക് ഭീകര ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ദിനം പ്രതി കൊല്ലപ്പെട്ടു കൊണ്ടിരുന്ന വാര്‍ത്ത വന്നിട്ട് ഇവര്‍ മിണ്ടുന്നില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടക്കൊല ചെയ്തപ്പോഴും, യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ആ സമൂഹത്തെ തന്നെ വംശഹത്യ നടത്തിയപ്പോഴും ഇവര്‍ എവിടെ ആയിരുന്നു..? ഭീകര ആക്രമണത്തിന്റെ തിരിച്ചടി ആരെങ്കിലും കൊടുത്താല്‍ ഉടന്‍ മാനവികത, മനുഷ്യാവകാശം എന്നും പറഞ്ഞു മോങ്ങല്‍ തുടങ്ങും.

പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദികളെ എല്ലാം കേന്ദ്രസര്‍ക്കാര്‍ അഴിക്കുള്ളിലാക്കിയതാണ് താല്‍ക്കാലിക ആസ്വാശം. എങ്കിലും അവരുടെ ഉറ്റ ഫ്രണ്ട്‌സ് പുറത്തുനിന്ന് കരുക്കള്‍ നീക്കുന്നുണ്ട് എന്നത് മറക്കരുത്. റഷ്യയില്‍ ജൂത ദേവാലയവും െ്രെകസ്തവ ആരാധനാലയങ്ങളം തതകര്‍ക്കപ്പെട്ടിട്ടും കമ്മ്യൂണിസ്റ്റ് കേരളത്തില്‍ പ്രതികരണമില്ലാത്തത് എന്തുകൊണ്ട് എന്നതും ആലോചിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments