ന്യൂയോര്‍ക്ക്: മിസ് ഇന്ത്യ വേള്‍ഡ് വൈഡ് എന്ന ഗ്ലോബല്‍ സംഘടന അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിവല്‍ മിസ് ടീന്‍ ഇന്ത്യ മത്സരത്തില്‍ മലയാളി പെണ്‍കുട്ടിക്ക് കിരീടം. മിഷിഗണില്‍ താമസിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ് കിരീടം ചൂടിയത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടന 30 വര്‍ഷമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആദ്യമായാണ് ഒരു മലയാളി ഒന്നാമതെത്തുന്നത്. ബോളിവുഡ് താരം പല്ലവി ഷര്‍ദ, ഇന്ത്യന്‍ ടെലിവിഷന്‍ താരം ഉപേക്ഷ ജയിന്‍, നിരുപമ ആനന്ദ്, ശാരിക സുഖദൊ തുടങ്ങിയവരാണ് മുന്‍കാലങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ പ്രമുഖര്‍.
വാണിമേല്‍ സ്വദേശി സുനില്‍ പൈങ്ങോലിന്‍റെയും ചാനല്‍ അവതാരകയും നര്‍ത്തകിയുമായ ഷോളി നായരുടെയും മകളാണ്. ഗായികയും നര്‍ത്തകിയുമായ നവ്യ മിഷിഗണ്‍ സര്‍വകലാശാലയിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്.
നവ്യയുടെ നേട്ടം മലയാളികള്‍ക്കാകെ അഭിമാനമാണ്.