ആമസോണ്‍ വിതരണക്കാരന്‍ വാതില്‍പ്പടിയില്‍ വെച്ചിട്ടുപോയ പൊതി വീട്ടുടമസ്ഥന്‍ പുറത്തിറങ്ങും മുമ്പെ സ്‌ലത്തെത്തിയ ‘കള്ളന്‍’ കവര്‍ന്നു. ‘കള്ളനെ’ കണ്ടെത്താന്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു, ഒരു കരടിയായിരുന്നു ആ കള്ളന്‍.
അമേരിക്കയിലെ കണക്റ്റികട്ടിലാണ് സംഭവം. ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ടോയിലറ്റ് പേപ്പറുകള്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുടമസ്ഥക്ക് വിവരം കിട്ടിയിരുന്നു.
വാതില്‍പടിയില്‍ വെച്ചിട്ട് പോകാന്‍ അവര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അഞ്ചു മിനിറ്റിനകം അതെടുക്കാന്‍ വന്ന വീട്ടുടമസ്ഥക്ക് പാക്കറ്റ് അവിടെ കാണാനായില്ല. അങ്ങനെയാണ് അവര്‍ സി.സി.ടി.വി പരിശോധിക്കുന്നത്.
ടോയ്‌ലറ്റ് പേപ്പര്‍ മോഷ്ടിച്ച് കടന്നുകളയുന്ന ‘കള്ളക്കരടി’യുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
വിഡിയോ: https://www.youtube.com/watch?v=gMAGVROYyRw&t=45s