വാഷിങ്ടണ്‍: യു.എസിലെ മിഷിഗണില്‍ നിന്നുള്ള എറിന്‍ ഹണികട്ട് എന്ന 38 കാരിക്ക് ഏറ്റവും വലിയ താടിക്ക് ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ താടി വളര്‍ത്തിയ സ്ത്രീ എന്ന വിശേഷണവുമായാണ് അവര്‍ ഗ്വിന്നസ് വേള്‍ഡ് റേക്കോര്‍ഡില്‍ ഇടം നേടിയത്. ഹോര്‍മോണ്‍ തകരാറ് മൂലം സംഭവിക്കുന്ന പോളിസിസ്റ്റിക് ഓ?വേറിയന്‍ സിന്‍ഡ്രോം മൂലമാണ് എറിന് താടി വളരാന്‍ തുടങ്ങിയത്. 11.8 ഇഞ്ച് നീളമുള്ള താടിയുണ്ട് ഇപ്പോള്‍ എറിന്.

13 വയസുള്ളപ്പോഴാണ് എറിന്റെ മുഖത്ത് രോമം അമിതമായി വളരാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ഷേവ് ചെയ്തും വാക്‌സ് ചെയ്തും ഹെയ്ര്‍ റിമൂവല്‍ പ്രോഡക്ടുകള്‍ ഉപയോഗിച്ചുമൊക്കെ രോമം കളയാന്‍ ശ്രമിച്ചു. എന്നിട്ടും ഫലമൊന്നുമില്ലാതെ വന്നപ്പോള്‍ ഒടുവില്‍ എറിന്‍ അതെല്ലാം നിര്‍ത്തി താടി വളര്‍ത്താന്‍ തുടങ്ങി.
2023 ഫെബ്രുവരി എട്ടായപ്പോഴേക്കും താടിയുടെ കാര്യത്തില്‍ അവര്‍ 75കാരിയായ വിവിയന്‍ വീലറുടെ റെക്കോര്‍ഡ് തകര്‍ത്തു. വിവിയന് 10.04 ഇഞ്ച് നീളമുള്ള താടിയാണ് ഉണ്ടായിരുന്നത്. അതോടൊപ്പം നിരവധി ശാരീരിക പ്രശ്‌നങ്ങളും എറിന്‍ നേരിട്ടു. ബാക്ടീരിയ അണുബാധ മൂലം ഒരു കാലി?ന്റെ താഴ്ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു.