Friday, March 29, 2024

HomeNerkazhcha Specialനേവിസ് ഇനി ജീവിക്കും ഏഴുപേരിലൂടെ, അഭിനന്ദനവുമായി മന്ത്രി

നേവിസ് ഇനി ജീവിക്കും ഏഴുപേരിലൂടെ, അഭിനന്ദനവുമായി മന്ത്രി

spot_img
spot_img

കോട്ടയം: വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സില്‍ സാജന്‍ മാത്യുവിന്‍െറ മകന്‍ നേവിസ് (25) ഇനി ഏഴുപേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്‍െറ എട്ട് അവയവങ്ങള്‍ ദാനംചെയ്തു.

ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനംചെയ്തത്. കേരള സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്) വഴിയാണ് അവയവദാനം. അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബത്തെ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. സാജന്‍ മാത്യുവിനെയും അമ്മ ഷെറിനെയും സഹോദരന്‍ എല്‍വിസിനെയും സര്‍ക്കാറിെന്‍റ ആദരവ് അറിയിച്ചു.

ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16ന് രാത്രി പഠനം കഴിഞ്ഞ് ഉണരാന്‍ വൈകി. സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. ആരോഗ്യനിലയില്‍ മാറ്റംവരാത്തതിനാല്‍ 20ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്‍െറ കുടുംബം സ്വമേധയാ അവയവദാനത്തിന് മുന്നോട്ടുവരികയായിരുന്നു.

ഹൃദയം കോഴിക്കോട് മെട്രോ ഇന്‍റര്‍നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. എറണാകുളത്തുനിന്ന് ഹൃദയവും വഹിച്ചുകൊണ്ട് ശനിയാഴ്ച വൈകീട്ട് 4.10ന് പുറപ്പെട്ട ആംബുലന്‍സ് മൂന്നു മണിക്കൂറും അഞ്ചു മിനിറ്റുമെടുത്ത് കോഴിക്കോട്ടെത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments