Wednesday, September 28, 2022

HomeNewsKeralaപിറന്നാള്‍ ദിനത്തില്‍ തുള്ളിച്ചാടി മിന്‍സ, നോവായി വീഡിയോ

പിറന്നാള്‍ ദിനത്തില്‍ തുള്ളിച്ചാടി മിന്‍സ, നോവായി വീഡിയോ

spot_img
spot_img

കോട്ടയം: പിറന്നാള്‍ ദിനത്തില്‍ ഖത്തറില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി മിന്‍സ മറിയത്തെ പിതാവ് അവസാനമായി സ്‌കൂള്‍ ബസില്‍ കയറ്റുന്ന വിഡിയോ കാഴ്ചക്കാരുടെ മുഴുവന്‍ നോവായി മാറുന്നു. പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിന്‍സയെ സ്‌കൂള്‍ ബസില്‍ കയറ്റുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആ ബസില്‍ നിന്ന് ആ പിഞ്ചുമകള്‍ പിന്നീടൊരിക്കലും പുറത്തിറങ്ങിയില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണീരോടെ മാത്രമേ ആര്‍ക്കും ആ വിഡിയോ കാണാനാകൂ.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാള്‍. തലേദിനം രാത്രിതന്നെ പിറന്നാള്‍ ആഘോഷിച്ച അവള്‍, ഇരട്ടി സന്തോഷത്തിലായിരുന്നു അല്‍ വക്‌റയിലെ വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കു പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിന്‍സയെ വിഡിയോയില്‍ കാണാം.

മിന്‍സ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനില്‍ കെ.ജി ഒന്നിലാണ്. സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം ഖത്തര്‍ അധികൃതര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് മറ്റൊരു ഇന്ത്യന്‍സ്‌കൂളിലും സമാനമായ ദുരന്തത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments