Sunday, September 15, 2024

HomeNerkazhcha Specialലോക നാളികേരദിനം 2024: ഇളനീര്‍വെള്ളം മുതല്‍ വെളിച്ചെണ്ണവരെ; തേങ്ങയുടെ ആരോഗ്യഗുണങ്ങൾ

ലോക നാളികേരദിനം 2024: ഇളനീര്‍വെള്ളം മുതല്‍ വെളിച്ചെണ്ണവരെ; തേങ്ങയുടെ ആരോഗ്യഗുണങ്ങൾ

spot_img
spot_img

പ്രകൃതിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫലമെന്ന് അറിയപ്പെടുന്ന തേങ്ങയ്ക്ക് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വളരെയധികം പ്രധാന്യമുണ്ട്. തേങ്ങയിൽനിന്ന് ലഭിക്കുന്ന ഇളനീര്‍ മുതല്‍ വെളിച്ചെണ്ണ വരെയുള്ളവ പോഷകസമൃദ്ധവും ആരോഗ്യപ്രദവുമാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചര്‍മസംരക്ഷണത്തിലും തേങ്ങയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് ലോകമെമ്പാടും നാളികേര ദിനമായി ആചരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ തേങ്ങയ്ക്കുള്ള പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിലൂടെ ചെയ്യുന്നത്. തേങ്ങയുടെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ലോകമെമ്പാടും തേങ്ങയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നാളികേരദിനം ആചരിക്കുന്നത്.

ലോക നാളികേരദിനം 2024: ചരിത്രവും പ്രധാന്യവും

2009ലാണ് ലോക നാളികേരദിനം ആദ്യമായി ആചരിച്ചത്. ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ(എപിസിസി) നേതൃത്വത്തിലാണ് നാളികേരദിനം ആചരിക്കുന്നത്.

ഏഷ്യ-പസഫിക് മേഖലയില്‍ തേങ്ങ ഉത്പാദിപ്പിക്കുന്ന 19 രാജ്യങ്ങളെ എപിസിസി പ്രതിനിധാനം ചെയ്യുന്നു. 1969 സെപ്റ്റംബര്‍ രണ്ടിനാണ് ഈ സംഘടന രൂപീകൃതമായത്. ഇത് അനുസ്മരിച്ചുകൊണ്ടാണ് എല്ലാവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് ലോകനാളികേര ദിനം ആചരിക്കുന്നത്.തേങ്ങയുടെ നിരവധി ആരോഗ്യഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യഗുണങ്ങള്‍ക്കൊപ്പം തേങ്ങ സാമ്പത്തികപരമായും വലിയ സ്വാധീനവും ചെലുത്തുന്നുണ്ട്, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍.

തേങ്ങയുടെ ആരോഗ്യഗുണങ്ങള്‍

1. ഹൃദയത്തിന്റെ ആരോഗ്യത്തില്‍ തേങ്ങ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. അത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

2. അയണ്‍, കോപ്പര്‍ മുതലായവ ധാരാളമായി അടങ്ങിയിരിക്കുന്ന തേങ്ങ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും സ്വാധീനം ചെലുത്തുന്നു

3. കാര്‍ബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ അളവിലാണ് തേങ്ങയില്‍ അടങ്ങിയിരിക്കുന്നത്. അതേസമയം, ഫൈബറും ആരോഗ്യപ്രദമായ കൊഴുപ്പുകളും തേങ്ങയില്‍ ധാരാളമുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും തേങ്ങ ഏറെ ഫലപ്രദമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിറുത്തുകയും ചെയ്യുന്നു

4. മികച്ച ആന്റിഓക്‌സിഡന്റായ തേങ്ങ ഓക്‌സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

5. ചര്‍മത്തിന്റെ സംരക്ഷത്തിലും തേങ്ങയ്ക്കുള്ള പ്രധാന്യം വളരെ വലുതാണ്. തേങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും പോഷണം ഉറപ്പുവരുത്താനും സഹായിക്കുന്നു. ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താനും തേങ്ങ കഴിക്കുന്നത് ഉത്തമമാണ്.

6. ദഹന ആരോഗ്യം മെച്ചപ്പെടുത്താനും തേങ്ങ വളരെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന തേങ്ങ കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

7. നിര്‍ജലീകരണം തടയുന്നതില്‍ ഇളനീര്‍വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ ധാതുക്കളുടെ മികച്ച സ്രോതസ്സാണ് തേങ്ങാവെള്ളം.

8. പൊട്ടാസ്യം, പ്രോട്ടീനുകള്‍, അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമൃദമായ തേങ്ങ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

തേങ്ങ ഉപയോഗിച്ചുള്ള റെസിപ്പികള്‍ പരിചയപ്പെടാം

ടര്‍മറിക് തേങ്ങാപ്പാല്‍

ഏറെ ആരോഗ്യപ്രദമായ ഒരു വിഭവമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് അത്യുത്തമമാണ് ഇത്. തേങ്ങാപ്പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഇത്. ഇത് തയ്യാറാക്കുന്നതിനായി തേങ്ങാപ്പാല്‍ ചൂടാക്കുക. അതിലേക്ക് മഞ്ഞള്‍ ചേര്‍ത്ത ശേഷം ചെറുചൂടോടെ കഴിക്കാം.

കോക്കനട്ട് പാന്‍കേക്ക്

പ്രഭാതഭക്ഷണമായി കഴിക്കാവുന്ന രുചികരമായ വിഭവമാണിത്. ഓട്‌സ് പാല്‍, കോക്കനട്ട് യോഗര്‍ട്ട്, മുട്ട എന്നിവയില്‍ തേങ്ങയും ബദാം പൗഡറും ചേര്‍ത്ത് മാവ് തയ്യാറാക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി മാവ് ഇതിലേക്ക് ഒഴിച്ച് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ ഇരുവശവും മറച്ചിട്ട് വേവിച്ചെടുക്കുക. അതിന് ശേഷം അല്‍പം കോക്കനട്ട് യോഗര്‍ട്ടും വറുത്തെടുത്ത തേങ്ങയും അതിന് മുകളില്‍ വയ്ക്കുക. ഇതിന് മുകളില്‍ തേന്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments