Tuesday, September 27, 2022

HomeNerkazhcha Specialജപ്പാന്‍ രാജകുമാരിയുടെ പ്രണയവിവാഹം ഉടന്‍, വരന്‍ സാധാരണക്കാരന്‍, ഇനി സാധാരണക്കാരിയായി യുഎസില്‍

ജപ്പാന്‍ രാജകുമാരിയുടെ പ്രണയവിവാഹം ഉടന്‍, വരന്‍ സാധാരണക്കാരന്‍, ഇനി സാധാരണക്കാരിയായി യുഎസില്‍

spot_img
spot_img

ടോക്യോ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു. ഈ മാസം 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്.രാജകുടുംബമാണ് വിവരം അറിയിച്ചത്.

വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ അകിഷിതോ രാജകുമാരന്‍െറ മൂത്ത മകളാണ് 29കാരിയായ മാകോ. നരുഹിതോ രാജാവിന്‍െറ അനന്തരവളും.

നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസില്‍ ജോലി ചെയ്യുകയാണ് സാധാരണക്കാരനായ കൊമുറോ. 2017ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ടോക്യോയിലെ ഇന്‍റര്‍നാഷനല്‍ ക്രിസ്ത്യന്‍ കോളജിലെ സഹപാഠികളായിരുന്നു ഇരുവരും.

രാജകുടുംബത്തിലെ വനിതകള്‍ സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാല്‍ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാല്‍, പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല. രാജകുടുംബത്തിലെ എതിര്‍പ്പാണ് വിവാഹം വൈകാന്‍ കാരണം.

അതിനിടെ കൊമുറോ ഉന്നതപഠനത്തിനായി യു.എസിലേക്കു പോയി. ആചാരപ്രകാരം ലഭിക്കേണ്ട 12 ലക്ഷം ഡോളര്‍ വേണ്ടെന്നുവെച്ചാണ് മാകോ വിവാഹം കഴിക്കുന്നത്. വിവാഹം ലളിതമാക്കാനാണ് ഇരുവരുടെയും തീരുമാനം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments