Friday, October 4, 2024

HomeArticlesArticlesതൊഴിലിനായി കേഴുന്ന കേരളം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

തൊഴിലിനായി കേഴുന്ന കേരളം (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

spot_img
spot_img

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്‌മ ഉള്ള രണ്ടാമത്തെ സംഥാനമാണ് നമ്മുടെ കേരളമെന്നെ ഈ അടുത്തകാലത്തെ പുറത്തിറക്കിയ ഒരു സർവേയിൽ പറയുകയുണ്ടായി. 15 നും 29 നും വയസ്സിനിടയിലെ തൊഴിലില്ലായ്മയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഈ കണക്കനുസരിച്ച് സ്ത്രീകളുടെ ഇടയിലെ തൊഴിലില്ലായ്‌മ നിരക്കെ 47 ശതമാനവും പുരുഷൻമാരുടെ ഇടയിൽ 19 ശതമാനവുമാണ്.

സ്റ്റാറ്റിസ്റ്റിക്ക് ഓഫ് ഇന്ത്യ നടത്തിയ വാർഷീക ആനുകാലിക ലേബർ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ബീഹാർ ഒഡിഷ എന്നി സംസ്ഥാനങ്ങളിലെ പുരുഷൻമാരുടെ തൊഴിലില്ലായ്‌മ നിരക്കാണ് കേരളത്തിനൊപ്പം. സ്ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്കിൽ ഉത്തരാഖണ്ഡ് തെലുങ്കാന എന്നീ സംഥാനങ്ങളാണ് കേരളത്തിനൊപ്പം.

വിദ്യ സമ്പന്നരുടെ നാടായ കേരളത്തിലെ സ്ഥിതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ വിദേശത്തു ജോലിചെയ്യുന്ന സംസ്ഥാനം കൂടിയാണ് കേരളം. വിദേശത്തു തൊഴിലവസരം കിട്ടിയില്ലായിരുന്നെങ്കിൽ ആ കണക്കുകൂടി കുട്ടിയാൽ ഇതിന്റെ എത്ര ഇരട്ടി വരുമായിരുന്നേനേം. അങ്ങനെ വന്നാൽ കേരളം സമ്പുർന്ന സാക്ഷരതഎന്നാ പോലെ തൊഴിലിയമ്മയിലും നൂറു ശതമാനം വിജയം കൈവരിച്ചേനേം. എന്തുകൊണ്ട് കേരളത്തിൽ ഇത്രയധികം തൊഴിലില്ലായ്‌മയുണ്ടാകുന്നു. കേരത്തിൽ തൊഴിലവസരങ്ങൾ വളരെ കുറവാണെന്നതാണ് അതിനുള്ള ഉത്തരം.

അതിനെ കരണമെന്താണെന്നെ ചോദിച്ചാൽ ഇവിടെ തൊഴിൽ സ്ഥാപനങ്ങൾ ആവശ്യത്തിനില്ല എന്നതാണ്. ആവശ്യത്തിനെന്നല്ല അത്യാവശ്യത്തിനുപോലും ഇല്ല എന്ന് പറയാം.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിൽ അവസരങ്ങൾ കൊടുക്കാനായി എടുത്തുപറയുന്ന എത്ര വ്യവസായ സ്ഥാപനങ്ങളാണ് കേരളത്തിൽ ഇന്നുള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എടുത്തുപറയത്തക്ക എത്ര വ്യവസായ സ്ഥാപങ്ങളാണ് കേരളത്തിൽ പുതുതായി തുടങ്ങിയത്. ഈ രണ്ട് പതിറ്റാണ്ടായി കേരളത്തിൽ നിന്ന് തൊഴിൽ തർക്കവും മറ്റുമായി ഇല്ലാതായതും മറ്റു സംസ്ഥാനങ്ങളിലേക്കെ പറിച്ചു നടപ്പെട്ടതുമായ വ്യവസങ്ങൾ നിരവധിയാണ്.

വളരെയേറെ പേർക്ക് തൊഴിൽ നൽകിയിരുന്ന അപ്പോളോ ടയർ ഫാക്ടറിയും ഒരു കാലത്ത് കേരളത്തിൽ ഏറ്റവുമധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എഫ് എ സി റ്റിയുടെ അവസ്ഥ ഇന്നെന്താണ്. തൊഴിൽ തർക്കം മൂലം എഫ് എ സി ടി പൂട്ടിയപ്പോൾ സർക്കാരുകളുടെ അനാസ്ഥയും മാനേജ്മെന്റിൻഡ് പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം അത് പൂട്ടി കെട്ടേണ്ടി വന്നു.അതോടെ അനേകം ആളുകൾക്ക് തൊഴിലാണ് നഷ്ടപ്പെട്ടത്. മൂന്നാലെ പതിറ്റാണ്ടിനു മുൻപേ കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ സ്ഥാപനമായിരുന്നു.

ബിർളയുടെ പുനലൂർ പേപ്പർ മിൽ. അനേകം ആളുകൾക്കെ തൊഴിൽ നൽകുകയും അതുമായി ബന്ധപ്പെട്ട് തൊഴിൽ അവസരങ്ങൾ നൽകിയിരുന്ന ഒരു വ്യവസായ സ്ഥാപനമായിരുന്നു പുനലൂർ പേപ്പർ മിൽ. തൊഴിൽ സംഘടനകളുടെ അനാവശ്യ അവകാശ സമരങ്ങളും തൊഴിലാളികളുടെ ആവശ്യമില്ലാത്ത നിസ്സകരണവും ലേബർ വകുപ്പിന്റെ തണുത്ത സമീപനവും കാരണം ആ വ്യവസായ സ്ഥാപനം പൂട്ടികെട്ടി. വര്ഷങ്ങളോളം തൊഴിലാളികൾ സമരം ചെയ്യുകയുണ്ടായി. ഒടുവിൽ എന്നന്നേക്കുമായി കമ്പനി പുട്ടുകയാണുണ്ടായത്. തൊഴിൽ സംഘടനകൾ അവരെ കൈയുഴിയുകയും ചെയ്തതോടെ തൊഴിലാളികൾ അനാഥരായി.

അവരിൽ പലരും ജീവിക്കാൻ വേണ്ടി പിന്നീട് ഭിക്ഷ വരെയെടുക്കുകയുണ്ടായി കൊടിക്കുന്നിൽ സുരേഷ് എം പി യായപ്പോൾ തുറന്നു പ്രവർത്തിക്കാൻ ശ്രമം നടത്തിയെങ്കിലും തൊഴിൽ സംഘടനകളുടെ പിടിവാശി കാരണം അത് നടക്കാതെ പോയി.


തൊഴിൽ നല്കാൻ കഴിയാത്തിടമായി കേരളം മാറിയെങ്കിൽ അതിനു കാരണം പലതാണ്. തൊഴിലാളി സംഘാടനകളാണ് അതിൽ പ്രധാനികൾ. ആരെങ്കിലും ഒരാൾ ഒരു വ്യവസായം തുടങ്ങാൻ പദ്ധതിയിട്ടാൽ അവരെ ഭയപ്പെടുത്തി അതിന് തുരങ്കം വയ്ക്കാൻ രംഗത്ത് വരുന്നവരാണ് കേരളത്തിലെ ട്രെഡ് യൂണിയനുകൾ. വ്യവസായം തുടങ്ങുന്നതിനെ മുൻപേ തൊഴിലാളികളുടെ അവകാശങ്ങളിൽ മുട്ട തർക്കമുന്നയിച്ചുകൊണ്ടാണ് അവർ അതിന് തകർക്കുന്നത്. അത് തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് നേതാക്കളുടെ കീശ വീർപ്പിക്കുകയും ഒപ്പം യൂണിയനുകളിൽ ആൾക്കാരെ ചേർക്കുകയുമാണ് ലക്‌ഷ്യം. മറ്റൊരു കൂട്ടർ സർക്കാർ ഉദ്യോഗസ്ഥരാണ്.

കേരളത്തിൽ ഒരു വ്യവസായം തുടങ്ങണമെങ്കിൽ ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ടത് കൊടുക്കണം. ഇല്ലെങ്കിൽചുവപ്പുനാടയിൽ കുറുക്കി അത് നീട്ടികൊണ്ടുപോകും. അത് എത്രനാൾ വേണമെങ്കിലും. മിഥുനം എന്ന മോഹൻലാൽ സിനിമയിലെപ്പോലെ ഉദ്യോഗസ്ഥർക്ക് കോടുക്കേണ്ടത് കൊടുത്താൽ ചുവപ്പു നാട വെളുപ്പാക്കാൻ അധിക സമയം വേണ്ട.


സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രോത്സാഹനം ഒന്നും തന്നെ യില്ല യെന്നതാണ് മറ്റൊരു വസ്തുത. ചുരുക്കത്തിൽ കേരളത്തിൽ ഒരു വ്യാസായം തുടങ്ങുകയെന്നു പറഞ്ഞാൽ ഒട്ടകം സുജി കുഴൽ കൂടി കടക്കുന്നതിനേക്കാൾ പ്രയാസമാണ്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ തൊഴിൽ സമരവും മറ്റു പ്രശ്ങ്ങളും ഇല്ലെന്നു മാത്രമല്ല സർക്കാരുകൾ വേണ്ടത്ര സഹകരണവും നൽകാറുണ്ട്. കേരളത്തിൽ തുടങ്ങാൻ പദ്ധതിയിടുന്നവർ പോലും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഏതാണ്ട് മുന്നുലക്ഷത്തിനുമേൽ കൂടുതൽ എൻജിനിയറിങ് ബിരുദക്കാർ ഓരോ വർഷവും പഠിച്ചിറങ്ങുന്നുണ്ട്. അവരിൽ പത്തുശതമാണിതുപോലും തൊഴിൽ നല്കാൻ കേരളത്തിന് കഴിയില്ല. അത്ര പരിതാപകരമാണ് കേരളത്തിലെ തൊഴിൽ മേഖല.


അപ്പോൾ കേരളത്തിലെ യുവാക്കൾ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങളിലേക്കും പോകാൻ നിർബന്ധിതരാകും. ഈ അവസ്ഥ വളരെ ഗുരുതരമാകാണ് സാധ്യത. കാരണം സർക്കാർ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല. തൊഴിലാളി സംഘടനകൾക്ക് മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയുമാണ്. അങ്ങനെ പഠിക്കാൻ വേണ്ടി മാത്രമായി നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം പറയാൻ. താണതരം ജോലികൾ ചെയ്യാൻ മടിക്കുന്നവരാണ് കുറേപ്പേർ അവരുടെ ജോലി ബംഗാളികൾ ചെയ്യും അല്ലാത്തവർ. തൊഴിലില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചുരുക്കത്തിൽ ഉപ്പുതൊട്ട് കർപ്പുരം വരെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ് മലയാളികൾ അതിൽ തൊഴിലും ഉൾപ്പെടും.

ബ്ലെസ്സൺ ഹ്യൂസ്റ്റൺ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments