Friday, March 29, 2024

HomeNerkazhcha Specialഉണ്ണില്ല, ഉറങ്ങില്ല, ഉക്രൂ നിരാഹാരത്തിലാണ്; തനിക്കുവേണ്ടി ജയിലിലായ യജമാനനെ കാത്ത്

ഉണ്ണില്ല, ഉറങ്ങില്ല, ഉക്രൂ നിരാഹാരത്തിലാണ്; തനിക്കുവേണ്ടി ജയിലിലായ യജമാനനെ കാത്ത്

spot_img
spot_img

കണ്ണൂര്‍: യജമാനനെ കാണാതെ ഉറങ്ങില്ലെന്ന വാശിയിലാണ് ഉക്രു എന്ന നാലു വയസുകാരന്‍ നായ. തന്റെ യജമാനന്‍ ബൈജു പൊലീസ് കസ്റ്റഡിയിലായതും ജയിലിലായതുമെല്ലാം തന്റെ ചികിത്സയ്ക്കു വേണ്ടിയാണല്ലോ എന്നു തിരിച്ചറിഞ്ഞ പോലെയാണഅ അവന്റെ കിടപ്പ്. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്. വെള്ളം മാത്രമാണ് കുടിക്കുന്നത്. ബൈജുവിനൊപ്പം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ അവന്റെ കൈകൊണ്ടു നല്‍കിയ ബിസ്‌കറ്റും മറ്റും കഴിച്ചിരുന്നു.

ബൈജുവിനെ കോടതിയിലേക്കു കൊണ്ടുപോകുന്നതു വരെ അവന്റെ കാല്‍ച്ചുവട്ടില്‍ നിന്നു മാറിയിരുന്നില്ല, ഉക്രു. തൊട്ടും തലോടിയും പൊലീസ് സ്റ്റേഷനില്‍ അവര്‍ സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അതിക്രമം കാട്ടിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയില്‍ റിമാന്‍ഡിലായതോടെ ശനിയാഴ്ച വൈകിട്ടോടെ ബൈജുവിനെ ജയിലിലേക്കു കൊണ്ടുപോയി.

ഇതോടെ ഒറ്റയ്ക്കായ ഉക്രുവിനെ പൊലീസ് പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. ഡോ. സുഷമ പ്രഭുവിന്റെ നേതൃത്വത്തില്‍ സ്‌നേഹ പൂര്‍ണമായ പരിചരണം നല്‍കിയിട്ടും ഉക്രുവിന്റെ മുഖം തെളിയുന്നില്ല. നായ്ക്കളുടെ ഇഷ്ട ഭക്ഷണമായ മത്സ്യവും ചിക്കനും ബിസ്‌ക്കറ്റും പാലുമെല്ലാം മാറി മാറി കൊടുത്തു നോക്കി. അല്‍പം വെള്ളം മാത്രമാണ് അവന്‍ കുടിച്ചത്. ഈ കിടപ്പു കണ്ട് സങ്കടം സഹിക്കവയ്യാതെ അവര്‍ ഇന്നലെ ഉക്രുവിനെ വീണ്ടും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു.

ഭക്ഷണം കഴിക്കാതെ തളര്‍ന്നതിനാല്‍ ഡ്രിപ്പ് നല്‍കിയതോടെ ഉഷാറായി. തിരികെ പരിചരണ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ രണ്ടു സ്പൂണ്‍ ചോറും അല്‍പം മത്സ്യവും മാത്രം കഴിച്ച് അവന്‍ വീണ്ടും തലതാഴ്ത്തിക്കിടന്നു. ബൈജുവുമായി അത്രയേറെ അടുപ്പമുള്ളതിനാല്‍ കാണാത്തതിലുള്ള വിഷമമാണ് ഉക്രുവിനെന്നും ബൈജു പുറത്തിറങ്ങും വരെ നന്നായി പരിചരിക്കുമെന്നും ഡോ.സുഷമ പ്രഭു പറഞ്ഞു. വളര്‍ത്തു നായയായ ഉക്രുവിന് ചികിത്സ ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ബൈജു കഴിഞ്ഞ ദിവസം അതിക്രമം കാണിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments