Thursday, April 25, 2024

HomeNerkazhcha Specialഹരിത- മറൈന്‍ ഫിഷിങ് രംഗത്ത് ഇന്ത്യയില്‍ ക്യാപ്റ്റന്‍സി നേടുന്ന ആദ്യ വനിത

ഹരിത- മറൈന്‍ ഫിഷിങ് രംഗത്ത് ഇന്ത്യയില്‍ ക്യാപ്റ്റന്‍സി നേടുന്ന ആദ്യ വനിത

spot_img
spot_img

അരൂര്‍: കേന്ദ്ര സര്‍ക്കാറിനുകീഴിലെ മറൈന്‍ ഫിഷറീസ് റിസര്‍ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള സ്‌കിപ്പര്‍ (ക്യാപ്റ്റന്‍) പരീക്ഷയില്‍ വിജയം നേടിയ രാജ്യത്തെ വനിതയായി ഹരിത (25). എരമല്ലൂര്‍ കൈതക്കുഴി കുഞ്ഞപ്പന്‍-സുധര്‍മ ദമ്പതികളുടെ മകളാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

നവംബര്‍ 23ന് നടന്ന പരീക്ഷയുടെ ഫലം വന്നപ്പോഴാണ് മറൈന്‍ ഫിഷിങ് വെസലുകളെ നയിക്കാനുള്ള ക്യാപ്റ്റന്‍സി നേടുന്ന രാജ്യത്തെ ആദ്യ വനിതയായ വിവരം ഹരിത അറിയുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്) ബിരുദം നേടിയശേഷം ചെന്നൈ എം.എം.ഡി നടത്തിയ മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ് പരീക്ഷയില്‍ മികച്ച വിജയം രണ്ടുവര്‍ഷംമുമ്പ് നേടിയപ്പോഴും ഹരിത വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാറിന്റെയും മറ്റ് കമ്പനികളുടെയും വെസലുകളില്‍ 12 മാസത്തോളം സെയ്‌ലിങ്ങില്‍ പരിശീലനം നേടി. സിഫ്നെറ്റിന്റെ ചീഫ് ഓഫ് ഓഫിസറായി.

മുംബൈ കേന്ദ്രമായ സിനര്‍ജി മറീനേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള മര്‍ച്ചന്റ് നേവി വെസലില്‍ ആസ്‌ട്രേലിയയില്‍നിന്ന് യു.എസിലേക്ക് സെയ്ല്‍ നടത്തി തിരിച്ചുവന്നശേഷമാണ് ഹരിത സ്‌കിപ്പര്‍ പരീക്ഷയില്‍ പങ്കെടുത്തത്.

2016ല്‍ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് ആന്‍ഡ് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷമായിരുന്നു ചെന്നൈയില്‍ ഉപരിപഠനവും രാജ്യാന്തര പരിശീലനവും. വെസലുകളില്‍ 20 ദിവസം വീതമുള്ള ആസ്ട്രേലിയന്‍, യു.എസ് സെയ്‌ലിനുശേഷം മടങ്ങിവന്ന ഹരിത ഡിസംബര്‍ 10ന് വീണ്ടും കപ്പല്‍യാത്രക്ക് തയാറെടുക്കുകയാണ്.

മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് ഏറെ കഷ്ടപ്പെട്ടാണ് വിജയക്കൊടി പാറിച്ചത്. പുരുഷ ഭൂരിപക്ഷ മേഖലയില്‍ പെണ്‍കരുത്തിന്റെ അപൂര്‍വ യോഗ്യതയാണ് എഴുപുന്നയിലേക്ക് ഹരിതയിലൂടെ എത്തിയത്. കേന്ദ്ര സര്‍ക്കാറിന് കീഴിലോ മികച്ച സ്വകാര്യ വെസല്‍ കമ്പനിയിലോ ജോലി നേടി വീണ്ടും കടല്‍ സഞ്ചാരം നടത്താനാണ് തീരുമാനം. സഹോദരന്‍: ഹരി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments