കലാകാരന്മാരുടെ സംഘടനയായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സ് അവശകലാകാരന്മാർക്ക് സാമ്പത്തികസഹായം നൽകുന്നു. ഒരു ജില്ലയിലെ ഒരാൾക്ക് 2023 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കായിരിക്കും സഹായം നൽകുന്നത്.
മലയാള സിനിമയിലും നാടകത്തിലും മറ്റു കലാരംഗത്തും ദീർഘകാലം പ്രവർത്തിച്ചിട്ടും എങ്ങുമെങ്ങും എത്താതെ അഷ്ടിക്കും മരുന്നിനും നിവൃത്തിയില്ലാതെ ഉഴലുന്നവർ പലരുമുണ്ട്. അതിൽ ഏറ്റവും കഷ്ടപ്പെടുന്ന അർഹരായ തിരഞ്ഞെടുക്കുന്ന 14 പേർക്ക് ചെറിയ രീതിയിൽ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സ്
സാമ്പത്തിക സഹായം നൽകുന്നു. 25 വർഷത്തിൽ കൂടുതൽ കലാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള, സർക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ സഹായം ലഭിക്കാത്ത 60 വയസ്സ് പൂർത്തിയായവർ +919757281837 എന്ന വാട്ട്സാപ്പിൽ അപേക്ഷിക്കുക. പേര്, വയസ്സ്, മേൽവിലാസം, ഏത് കലാരംഗത്താണ് പ്രവർത്തിക്കുന്നത് അല്ലെങ്കിൽ പ്രവർത്തിച്ചിരുന്നത് എന്നീ വിവരങ്ങൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. വേണ്ട അന്വേഷണങ്ങൾ നടത്തി ഏറ്റവും അർഹരായവർക്ക് 2023 ഏപ്രിൽ മുതൽ സാമ്പത്തികസഹായം നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ജനവരി 31.
സംഘടനയിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക:
പ്രൊഫ. ലക്ഷ്മി പദ്മനാഭൻ
ചെയർപേഴ്സൺ
(Producer of Award winning Malayalam film Kamboji)
മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സ്
തിരുവനന്തപുരം
www.malayalamfilmtvchamber.com