Thursday, April 18, 2024

HomeNewsKeralaയമുന എക്‌സ്പ്രസ് വേ അപകടത്തിൽ 3 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

യമുന എക്‌സ്പ്രസ് വേ അപകടത്തിൽ 3 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

spot_img
spot_img

മഥുര:യമുന എക്‌സ്പ്രസ് വേയിൽ പാസഞ്ചർ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് ഞായറാഴ്ച രാത്രി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

88-ാം മൈൽക്കല്ലിന് സമീപമാണ് അപകടമുണ്ടായതെന്ന് മഥുര ജില്ലാ മജിസ്‌ട്രേറ്റ് പുൽകിത് ഖരെ പറഞ്ഞു

നരേലയിൽ നിന്ന് യാത്ര ആരംഭിച്ച ബസ് ബിഹാറിലെ ദർഭംഗയിലേക്ക് പോവുകയായിരുന്നു.

അപകടത്തെ തുടർന്ന് തിരക്കേറിയ എക്‌സ്പ്രസ് വേയിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.

റൂട്ട് ക്ലിയർ ചെയ്യാൻ മണിക്കൂറുകളെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments