Saturday, September 14, 2024

HomeNewsKerala28 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി എം.വി. നികേഷ് കുമാർ; ഇനി രാഷ്ട്രീയത്തിൽ

28 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി എം.വി. നികേഷ് കുമാർ; ഇനി രാഷ്ട്രീയത്തിൽ

spot_img
spot_img

കൊച്ചി: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്. സിപിഎം അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവന്റെ മകനായ നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ് കുമാർ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’  നികേഷ് കുമാര്‍ വ്യക്തമാക്കി.

ഒന്നാം പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ എം ഷാജിയോട് പരാജയപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments