ന്യൂഡൽഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ളയെ സ്പീക്കറാകുന്നത്.
ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ നിലവിലെ സ്പീക്കർ ഓം ബിർലയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെയാണ് നിർത്തിയിരിക്കുന്നത്. ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങൾ ആണ് എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്.