Saturday, May 17, 2025

HomeNewsIndiaവീണ്ടും ഇ.ഡി രംഗത്ത്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും

വീണ്ടും ഇ.ഡി രംഗത്ത്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും

spot_img
spot_img

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം ഇ.ഡി ചോദ്യം ചെയ്യല്‍ വീണ്ടും സജീവമാകുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുമെന്നു സൂചന . ഇതിനായി ഇഡി വീണ്ടും സമന്‍സ് നല്‍കും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കേസില്‍ നാലു തവണയായി ഇതുവരെ 40ലധികം മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ അത് ക്രയവിക്രയം ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വ്യക്തത വേണമെന്നാണ് ഇഡിയുടെ നിലപാട്. ഇതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യുമെന്ന് ഇഡി അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കില്ലെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിക്ക് കേസിലെ ക്രയവിക്രയുവുമായി നേരിട്ട് പങ്കുണ്ടെന്നാണ് ഇഡിയുടെ നിലപാട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം ചെയ്യല്‍. 2022ലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ചോദ്യം ചെയ്യലടക്കമുള്ളവ ഇഡി സ്വീകരിച്ചത്. വേഗത്തില്‍ തന്നെ നടപടികളിലേക്ക് ഇഡി കടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments