ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ഏര്‍പ്പെടുത്തിയ ‘പെന്‍’ ഇന്ത്യ ‘ പുരസ്‌ക്കാരം ബാബുകൃഷ്ണകലക്ക് നല്‍കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്റാ കാനയില്‍ ബാല്‍സറോ ബവാറോ പാലസില്‍ നടന്ന ചടങ്ങില്‍ കേരള നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അവാര്‍ഡ് നല്‍കി.നാലു ദശാബ്ദമായി പത്രപ്രവര്‍ത്തന രംഗത്തുള്ള ബാബു കൃഷ്ണകല ജന്മഭൂമി സീനിയര്‍ ന്യൂസ് എഡിറ്ററാണ്.സംവിധായകന്‍ കെ. മധു ,അമേരിക്കന്‍ മലയാളി അസോസിയേഷന്‍ (ഫോമാ ) പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്.ന്യുയോര്‍ക്ക് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിസന്‍് പ്രദീപ് നായര്‍, സെക്രട്ടറി ജോഫ്‌റിന്‍ ജോസ് ,ഫോമാ ട്രഷറാര്‍ ബിജു തോണിക്കടവില്‍,നാഷണല്‍ കമ്മിറ്റി മെമ്പര്‍ സുരേഷ് നായര്‍,റോഷന്‍ പണിക്കര്‍ ,കുഞ്ഞു മാലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമായ ബാബു കൃഷ്ണകല സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയാണ്. കേരളപത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ബാബു കൃഷ്ണലെ പുറത്തുകൊണ്ടുവന്ന നിരവധി വാര്‍ത്തകള്‍ ഹൈക്കോടതി പൊതു താല്‍പര്യ ഹര്‍ജ്ജിയായി പരിഗണിച്ച് നടപടി സ്വീകരിച്ചിരുന്നു.തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ്.ഭാര്യ ഗീത.മക്കള്‍ കൃഷ്ണപ്രിയ,മീര.ഗോപികഫോട്ടോ അടിക്കുറിപ്പ്ന്യൂയോർക്ക് യോങ്കേഴ്സ് മലയാളി അസോസിയേഷൻ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ പെൻ ഇന്ത്യാ പുരസ്കാരം ബാബു കൃഷ്ണകലക്ക് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകുന്നു.സുരേഷ് നായർ,കുഞ്ഞുമാലയിൽ,റോഷൻ പണിക്കർ,കെ.മധു,ഡോ.ജേക്കബ് തോമസ്,പ്രദീപ്നായർ,ജോഫ്റിൻ ജോസ്,ബിജു തോണിക്കടവിൽ എന്നിവർ സമീപം