തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 267 ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. പട്ടികയിൽ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇടം നേടിയത്. എ.ഡി.ജി.പി എം.ആർ അജിത്കുമാറും, എസ്.പി ഹരിശങ്കറുമാണിവർ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കർ. ഇത് പരിഗണിച്ചാണ് ഇരുവർക്കും പൊലീസ് മെഡൽ നൽകാനുള്ള തീരുമാനത്തിലേക്കെത്തിയത്.