Saturday, May 17, 2025

HomeNewsKeralaഎൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

spot_img
spot_img

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വാറണ്ട് അയച്ചത്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി.

ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി. എൻ.എസ്.എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നാണ് ആരോപണം. പല തവണ നോട്ടീസയച്ചിട്ടും ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹരജി അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments