ബിജെപിയോടുള്ള അയിത്തം ഉപേക്ഷിച്ച് കശ്മീരിലെ മുസ്ലീം വോട്ടർമാർ. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗണ്യമായ നിരക്കിലാണ് താഴ്വരയിലെ മുസ്ലിം വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ഒഴുകിയത്. മുസ്ലീം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള ഗൂരെസിലും ഹബ്ബാ കടലിലുമാണ് ഇത് എറ്റവും കൂടുതൽ പ്രകടമായകത്. കശ്മീരിൽ മുസ്ലീം വോട്ടമാർ ബിജെപിയോട് അടുക്കുന്നു. 95 ശതമാനം മുസ്ലീം വോട്ടർമാർ ഉള്ള മണ്ഡലങ്ങളിൽ ഗണ്യമായ വോട്ട് ഷെയർ ബിജെപിക്ക് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
97.39 ശതമാനം മുസ്ലിം വോട്ടർമാരുള്ള ബന്ദിപുര ജില്ലയിലെ ഗുരെസ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഫക്കീർ മുഹമ്മദ് ഖാൻ പരാജയപ്പെട്ടത് വെറും 1132 വോട്ടുകൾക്ക് മാത്രമാണ്. ജെകെഎൻസി നേതാവ് നസീർ അഹമ്മദ് ഖാനാണ് പരാജയപ്പെടുത്തിയത്. ഈ മണ്ഡലത്തിൽ ആകെ ഹിന്ദു- സിഖ് വോട്ടർമാർ 2.29 ശതമാനം മാത്രമാണ് എന്നോർക്കണം. ബിജെപി സ്ഥാനാർത്ഥിക്ക് 40.38 ശതമാനം വേട്ടുകൾ ലഭിച്ചു എന്നത് എതിർവിഭാഗത്തിന്റെ നെറ്റിചുളിക്കുന്നു.
95.39 ശതമാനം മുസ്ലിം വോട്ടർമാരുള്ള ഹബ്ബാ കടലിൽ 15 ശതമാനത്തിലധികം വോട്ടുകൾ ബിജെപി പാളയത്തിലേക്ക് ചേക്കേറി. മണ്ഡലത്തിൽ ആകെ ഹിന്ദു- സിഖ് വോട്ടർമാരായി 4.43 ശതമാനം പേരെയുള്ളു എന്നാണ് കണക്കുകൾ. ബി ജെ പി സ്ഥാനാർഥി അശോക് കുമാർ ഭട്ടിന് അനുകൂലമായി മുസ്ലീം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു എന്നത് പാർട്ടി ഗൂണകരമായ മാറ്റമായി കാണുന്നു. ബിജെപിക്ക് പത്തു ശതമാനത്തിലധികം മുസ്ലിം വോട്ടുകൾ ലഭിച്ച മണ്ഡലങ്ങളിൽ മറ്റൊന്ന് ഷോപ്പിയാനാണ്.
97.99 ശതമാനം മുസ്ലിം വോട്ടർമാരുള്ള അനന്ദ്നാഗ് വെസ്റ്റ് മണ്ഡലത്തിൽ 8.8 ശതമാനത്തിലധികം മുസ്ലീം വോട്ടുകൾ ബിജെപിക്ക് കിട്ടി. പുൽവാമ ജില്ലയിലെ രാജ്പോര മണ്ഡലത്തിലും മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പരാജയപ്പെട്ട ശ്രീഗുഫ്വാര-ബിജ്ബെഹറ സീറ്റിലും ബിജെപി സ്ഥാനർഥികൾക്ക് ഗണ്യമായ തരത്തിൽ മുസ്ലീം വോട്ടുകൾ ലഭിച്ചു. ജനസംഖ്യയുടെ 95 ശതമാനത്തിലധികം മുസ്ലീങ്ങൾ ഉള്ള ജമ്മു കശ്മീരിലെ 13 മണ്ഡലങ്ങളിൽ മോശമല്ലാത്ത തരത്തിൽ മുസ്ലീം വോട്ടുകൾ ബിജെപിക്ക് അനുകൂലമായി വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെപിയുടെ കശ്മീരിലെ എല്ലാ മുസ്ലീം സ്ഥാനാർത്ഥികളും തോറ്റെങ്കിലും, മുസ്ലീം ഭുരിപക്ഷ പ്രദേശങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ബി ജെ പി ക്ക് കശ്മീരിൽ അടിത്തറ വിപുലപ്പെടുത്താൻ അനുകൂലമായ സാഹചര്യമുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.