Saturday, April 20, 2024

HomeNewsIndiaസിഐഎസ്‌എഫ് പരിശീലനത്തിനിടെ തലയ്ക്ക് വെടിയേറ്റ കുട്ടി മരിച്ചു

സിഐഎസ്‌എഫ് പരിശീലനത്തിനിടെ തലയ്ക്ക് വെടിയേറ്റ കുട്ടി മരിച്ചു

spot_img
spot_img

ചെന്നൈ: തമിഴ്‌നാട്ടിലിലെ പുതുക്കോട്ടയില്‍ സിഐഎസ്‌എഫിന്‍റെ ഷൂട്ടിങ് പരിശീലനത്തിനിടെ തലയ്‌ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ മരിച്ചു.നര്‍ത്തമല സ്വദേശി പുകഴേന്തിയാണ് മരിച്ചത്. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .ഡിസംബര്‍ 30നായിരുന്നു സംഭവം നടന്നത് . മുത്തശ്ശിയുടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

നര്‍ത്തമലയിലെ സിഐഎസ്‌എഫ് സ്‌നൈപ്പര്‍ പരിശീലന യൂണിറ്റില്‍ നിന്ന് ഉന്നം തെറ്റിയെത്തിയ വെടിയുണ്ടയാണ് കുട്ടിയുടെ തലയില്‍ തുളച്ചുകയറിയത്.സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പുതുക്കോട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു .

ശസ്‌ത്രക്രിയയിലൂടെ ബുള്ളറ്റ് നീക്കം ചെയ്‌തെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments