Friday, March 29, 2024

HomeNewsIndiaസൂറത്തില്‍ കെമിക്കല്‍ ടാങ്കര്‍ ചോര്‍ന്ന് 6 പേര്‍ മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

സൂറത്തില്‍ കെമിക്കല്‍ ടാങ്കര്‍ ചോര്‍ന്ന് 6 പേര്‍ മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

spot_img
spot_img

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച്‌ ആറ് മരണം. പ്രിന്റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്.ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത് .

സൂറത്തിലെ സച്ചിന്‍ ജിഐഡിസി ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്നാണ് രാസവസ്തു ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സൂറത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സച്ചിന്‍ ജിഐഡിസി ഒരു വ്യവസായ മേഖലയാണ്.

ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്ബര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments