Thursday, March 28, 2024

HomeNewsIndiaസമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നയാള്‍ക്ക് അവസാന ദിവസങ്ങളില്‍ പനിയില്ലെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം

സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നയാള്‍ക്ക് അവസാന ദിവസങ്ങളില്‍ പനിയില്ലെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം

spot_img
spot_img

ന്യൂഡല്‍ഹി: കോവിഡ് പോസീറ്റിവായി വീട്ടില്‍ ഏഴു ദിവസം സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നയാള്‍ക്ക് അവസാന മൂന്നു ദിവസങ്ങളില്‍ പനിയില്ലെങ്കില്‍ പരിശോധന കൂടാതെ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം.

സമ്ബര്‍ക്കപ്പട്ടികയില്‍ പെടുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും ഏഴു ദിവസത്തെ ക്വാറന്റീന്‍ മാത്രം മതിയാകുമെന്നും വീട്ടിലെ സമ്ബര്‍ക്ക വിലക്ക് സംബന്ധിച്ച പുതിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.

മറ്റുനിര്‍ദേശങ്ങള്‍

* കോവിഡ് ബാധിച്ച്‌ രോഗലക്ഷണങ്ങളില്ലാത്തവര്‍, ഗുരുതര രോഗങ്ങളില്ലാത്തവര്‍, 60 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം പ്രധാനമായും വീട്ടിലെ സമ്ബര്‍ക്കവിലക്ക് നിര്‍ദേശിക്കുന്നത്.

* വായുസഞ്ചാരമുള്ള മുറിയാകണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

* മൂന്നുപാളികളുള്ള മുഖാവരണം സദാ ധരിച്ചിരിക്കണം.

* എട്ടുമണിക്കൂറില്‍ മുഖാവരണം മാറ്റണം.

* ഉപയോഗശൂന്യമായ മുഖാവരണം കഷ്ണങ്ങളാക്കി 72 മണിക്കൂര്‍വരെ കടലാസ് ബാഗില്‍ സൂക്ഷിച്ച ശേഷം മാത്രം നശിപ്പിച്ചു കളയണം.

* 24 മണിക്കൂറും ഇവര്‍ക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാന്‍ സഹായി ആവശ്യമാണ്.

* ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.

* എന്‍-95 മാസ്‌ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയില്‍ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എന്‍-95 മാസ്‌ക് ധരിക്കണം.

* സാനിറ്റൈസര്‍ ഉപയോഗിക്കണം. കൈകള്‍ സോപ്പുപയോഗിച്ച്‌ ഇടക്കിടെ കഴുകണം.

പനി, ചുമ, ജലദോഷം തുടങ്ങി നേരിയ രോഗലക്ഷങ്ങളോടെ വീട്ടില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വയം ചികിത്സിക്കരുത്. പനി കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ നാലു നേരം പാരസറ്റമോള്‍ കഴിക്കണം. ദിവസം മൂന്നു നേരം ആവി പിടിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ രക്തപരിശോധന, സി.ടി.സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയരാകരുത്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കരുത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments