Friday, April 19, 2024

HomeNewsIndia84കാരന്‍ കോവിഡ് വാക്‌സിനെടുത്തത് 11 തവണ; വാക്‌സിന്‍ ഗംഭീര സംഭവമെന്ന് പ്രതികരണം

84കാരന്‍ കോവിഡ് വാക്‌സിനെടുത്തത് 11 തവണ; വാക്‌സിന്‍ ഗംഭീര സംഭവമെന്ന് പ്രതികരണം

spot_img
spot_img

പട്​ന: രാജ്യത്ത്​ കോവിഡ്​ പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ്​ ലഭിക്കാത്ത​ നിരവധി പേരുണ്ടെന്നാണ്​ കണക്ക്​.

അതിനിടെ 11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി എത്തിയിരിക്കുകയാണ്​ ബിഹാറിലെ 84കാരന്‍. 12-ാം തവണ വാക്സിനെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ വയോധികന്‍ പിടിക്ക​പ്പെട്ടത്​.

മധേപുര ജില്ലയിലെ ഒറൈ ഗ്രാമത്തിലുള്ള ബ്രഹ്മദേവ് മണ്ഡല്‍ എന്നയാളാണ്​​ വിചിത്ര അവകാശവാദമുന്നയിച്ചത്​. ഇത്രയധികം തവണ അധികൃതരെ കബളിപ്പിച്ച്‌​ എങ്ങനെയാണ്​ അയാള്‍ വാക്സനെടുത്തതെന്ന്​ കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്​.

”എനിക്ക് വാക്‌സിനില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു. അതിനാലാണ് ഞാന്‍ അത് ആവര്‍ത്തിച്ച്‌ എടുക്കുന്നത്”, തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ മണ്ഡല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

2021 ഫെബ്രുവരി 13-നാണ്​ അദ്ദേഹം തന്റെ ആദ്യ ഡോസ്​ എടുത്തത്​. മാര്‍ച്ച്‌, മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഓരോ തവണ വീതവും കുത്തിവെച്ചു. സെപ്റ്റംബറില്‍ മൂന്ന് തവണയാണ്​ കുത്തിവയ്പ്പ് നടത്തിയതത്രേ. ഡിസംബര്‍ 30-നകം പൊതു ആരോഗ്യ കേന്ദ്രത്തില്‍ വെച്ച്‌​ 11 ഡോസുകളെടുക്കാന്‍ മണ്ഡലിന് കഴിഞ്ഞു. സര്‍ക്കാര്‍ ഒരു അത്ഭുതകരമായ കാര്യം ചെ​യ്​​തെന്നാണ്​ വാക്സിനെ കുറിച്ച്‌​ അദ്ദേഹം പറയുന്നത്​.

വാക്സിനെടുക്കാനായി തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്ബറും എട്ട് തവണ സമര്‍പ്പിച്ച മണ്ഡല്‍ ബാക്കി മൂന്നെണ്ണത്തില്‍ തന്റെ വോട്ടര്‍ ഐഡി കാര്‍ഡും ഭാര്യയുടെ ഫോണ്‍ നമ്ബറും ഉപയോഗിച്ചതായാണ്​ റിപ്പോര്‍ട്ട്​. എങ്ങനെയാണ് മണ്ഡലിന് ഇത്രയധികം ഡോസുകള്‍ വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞത് എന്നറിയാന്‍ വിഷയം അന്വേഷിക്കുമെന്ന് മധേപുര ജില്ലയിലെ സിവില്‍ സര്‍ജന്‍ അമരേന്ദ്ര പ്രതാപ് ഷാഹി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments