Friday, March 29, 2024

HomeNewsIndiaജീവന്‍ ബലികഴിച്ചും പ്രധാനമന്ത്രിയെ രക്ഷിക്കുമായിരുന്നു, പക്ഷെ അദ്ദേഹം സുരക്ഷിതനാണ്; പഞ്ചാബ് മുഖ്യമന്ത്രി

ജീവന്‍ ബലികഴിച്ചും പ്രധാനമന്ത്രിയെ രക്ഷിക്കുമായിരുന്നു, പക്ഷെ അദ്ദേഹം സുരക്ഷിതനാണ്; പഞ്ചാബ് മുഖ്യമന്ത്രി

spot_img
spot_img

ഛണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തന്റെ ജീവന്‍ കൊടുത്തും താന്‍ പ്രധാനമന്ത്രിയെ രക്ഷിക്കുമായിരുന്നെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ചന്നി പ്രതികരിച്ചത്.

”പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന്‍ ബലികഴിക്കാനും തയാറായിരുന്നു. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണ്,” ചന്നി പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് തന്റെ സംസ്ഥാനത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ കുറ്റബോധമുണ്ടെന്ന് ചന്നി പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സുരക്ഷാ വിഴ്ചയും ഉണ്ടായിട്ടില്ലെ ന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു .

ഒരു സുരക്ഷാവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും നേരത്തെ തന്നെ ചന്നി പറഞ്ഞിരുന്നു.

70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതനുസരിച്ച് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കിയിരുന്നെന്നും എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയതെന്നും ചന്നി തുറന്നടിച്ചിരുന്നു.

വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമമനുസരിച്ച് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

അതേസമയം കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോദി പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments