Tuesday, April 16, 2024

HomeNewsIndiaമി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ന്‍ ഒ​ഴി​പ്പി​ച്ചു

മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ന്‍ ഒ​ഴി​പ്പി​ച്ചു

spot_img
spot_img

കാ​ണ്‍​പൂ​ര്‍: മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ശി​ശു​ഭ​വ​ന്‍ ഡി​ഫ​ന്‍​സ് എ​സ്റ്റേ​റ്റ് ഓ​ഫീ​സ് ഒ​ഴി​പ്പി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ശി​ശു​ഭ​വ​നാ​ണ് അ​ന​ധി​കൃ​ത​മാ​യി ഒ​ഴി​പ്പി​ച്ച​ത്. 1968 ജൂ​ണി​ല്‍ സ്ഥാ​പി​ച്ച ശി​ശു​ഭ​വ​നി​ലൂ​ടെ 1,500 ഓ​ളം കു​ഞ്ഞു​ങ്ങ​ളെ​യും നി​ര്‍​ധ​ന​രെ​യും മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി പ​രി​പാ​ലി​ച്ചി​രു​ന്നു.

ശി​ശു​ഭ​വ​ന്‍ സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ലം 90 വ​ര്‍​ഷ​ത്തെ പാ​ട്ട​ത്തി​നു ന​ല്‍​കി​യ​താ​ണെ​ന്നും 2019-ല്‍ ​പാ​ട്ട​ക്കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു​വെ​ന്നു​മാ​ണ് ഡി​ഫ​ന്‍​സ് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന്‍റെ അ​വ​കാ​ശ​വാ​ദം. ര​ണ്ടു വ​ര്‍​ഷം അ​ന​ധി​കൃ​ത​മാ​യി സ്ഥ​ലം കൈ​വ​ശം വ​ച്ച​തി​നു പ്ര​തി​വ​ര്‍​ഷം ഒ​രു​കോ​ടി വീ​തം മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി പി​ഴ ന​ല്‍​ക​ണ​മെ​ന്നും ഡി​ഇ​ഒ പ​റ​യു​ന്നു.

ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സി​സ്റ്റേ​ഴ്സ് ഡ​ല്‍​ഹി​യി​ല്‍ എ​ത്തി ഡി​ ഇ ​ഒ അ​ധി​കൃ​ത​രെ​യും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​യും കാ​ണാ​ന്‍ സ​മ​യം തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.

സ്വകാര്യ വ്യക്തികളുടെ കൈയില്‍നിന്നു മിഷനറീസ് ഒാഫ് ചാരിറ്റി വാങ്ങി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019ല്‍ അതിന്‍റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നല്‍കിയ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. ഇവിടെനിന്നു വിവാഹം ചെയ്ത അയച്ച അനാഥ പെണ്‍കുട്ടികളും നിരവധിയാണ്. ഇവര്‍ക്ക്അമ്മവീടായിരുന്നു ഈ സ്ഥാപനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരുണാരഹിതമായ ഒഴിപ്പിക്കലിനെതിരേ കാണ്‍പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും യാതൊരു പ്രതിഷേധത്തിനും ഇടകൊടുക്കാതെ മിഷനറീസ് ഒാഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

മിഷനറീസ് ഒാഫ് ചാരിറ്റിയുടെ വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ അപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി അവര്‍ പ്രവര്‍ത്തിച്ചുവരുന്നിരുന്ന ശിശുഭവന്‍ ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചത്. നേരത്തെ ഗുജറാത്തില്‍ ഇവരുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ ഉണ്ടായിരുന്ന അനാഥ ശിശുക്കളെയും അഗതികളെയും വാരാണസി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികള്‍ മാറ്റിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments