Friday, March 29, 2024

HomeNewsIndiaയു പിയിൽ ബിജെപിക്ക് തിരിച്ചടി; വീണ്ടും രാജി, 3 ദിവസത്തിനിടെ നഷ്ടമായത് 8 എംഎല്‍എമാര്‍

യു പിയിൽ ബിജെപിക്ക് തിരിച്ചടി; വീണ്ടും രാജി, 3 ദിവസത്തിനിടെ നഷ്ടമായത് 8 എംഎല്‍എമാര്‍

spot_img
spot_img

ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി. പ്രമുഖ എംഎല്‍എ വിനയ് ശാഖ്യ പാര്‍ട്ടി വിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണിത്.

മൂന്ന് ദിവസത്തിനിടെ എട്ടാമത്തെ എംഎല്‍എയാണ് ബിജെപി വിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ബിജെപിയെ അമ്ബരപ്പിച്ചിരിക്കുകയാണ്.

കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നേതാക്കളൊന്നും വഴങ്ങിയിട്ടില്ല. സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടതാണ് രാജിക്ക് കാരണമായി ശാഖ്യ പറയുന്നത്. മൗര്യ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ്. ഞങ്ങളുടെ നേതാവാണ് അദ്ദേഹം. ഞാന്‍ മൗര്യക്കൊപ്പമാണെന്നും വിനയ് ശാഖ്യ രാജിക്കത്തില്‍ പറയുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയാണ് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ നിരവധി പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. മൗര്യ നാളെ സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. ജനകീയ വിഷയങ്ങളില്‍ ബിജെപി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെനന് മൗര്യ പറഞ്ഞു.

ദളിത്, പിന്നോക്ക വിഭാഗം, കര്‍ഷകര്‍, എന്നിവരെ യോഗി സര്‍ക്കാര്‍ അവഗണിച്ചെന്നും മൗര്യ ആരോപിച്ചു. ഇന്ന് ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മ രാജിവെച്ചിരുന്നു. ദളിതുകള്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങളാണ് മുകേഷ് വര്‍മയെയും പാര്‍ട്ടിക്ക് പുറത്തേക്ക് നയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments