Friday, March 29, 2024

HomeNewsIndiaജല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ 18കാരന് ദാരുണാന്ത്യം

ജല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ 18കാരന് ദാരുണാന്ത്യം

spot_img
spot_img

മധുര : ആവണിയാപുരം ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. ജല്ലിക്കെട്ടിനിടെ ‍നെഞ്ചില്‍ കാളയുടെ കുത്തേറ്റ ബാലമുരുകന്‍ (18) ആണു മരിച്ചത്.

കാഴ്ചക്കാരനായെത്തിയ ബാലമുരുകന്‍ തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതോടെയാണു പാഞ്ഞുവന്ന കാള കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും കൂടുതല്‍ കാളകളും മത്സരാര്‍ഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎല്‍എയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകള്‍ മത്സരത്തിനിറങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments